സീറ്റൊഴിവ്: 25 ന് റിപ്പോര്‍ട്ട് ചെയ്യണം

ചിറ്റൂര്‍ ഗവ കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് വിവിധ കാറ്റഗറികളില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 11 ന് ബന്ധപ്പെട്ട വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി ബോട്ടണി, ബി.എസ്.സി ജ്യോഗ്രഫി, ബി.എസ്.സി മാത്‌സ്, ബി.എ ഫിലോസഫി, ബി.എ ഹിസ്റ്ററി, ബി.എ ഇംഗ്ലീഷ്, ബി.എ ഇക്കണോമിക്സ്, എം.എ ഇക്കണോമിക്സ്, എം.എസ്.സി മാത്‌സ് എന്നീ വിഭാഗങ്ങളിലാണ് സീറ്റൊഴിവ്. ഫോണ്‍: 9446011887