തൃശൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ

*തൃശൂർ കാട്ടൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.*
കാട്ടൂർ ചാഴുവീട്ടിൽ അർജുനൻ ശ്രീകല ദമ്പതികളുടെ മകൾ 17 വയസുള്ള ആർച്ചയാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആർച്ചയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
വീട്ടുകാരും കാട്ടൂർ പോലീസും അന്വേഷണം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വീടിന് സമീപത്തെ പഞ്ചായത്ത് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ഇന്ന് സംസ്കരിക്കും.