നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ചു; 2 യുവാക്കൾ മരിച്ചു

എം.കെ.സുരേന്ദ്രൻ അങ്കമാലി

IMG-20230801-WA0119 IMG-20230801-WA0118

:തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കറുകുറ്റി എടക്കുന്ന് അട്ടാറ പള്ളിയാൻ വീട്ടിൽ ഫെബിൻ മനോജ് (18), മൂക്കന്നൂർ കോക്കുന്ന് മൂലൻ വീട്ടിൽ അലൻ മാർട്ടിൻ (18) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട് 5 മണിയോടെ തുറവൂർ തലക്കോട്ട്പറമ്പ് ബാംബൂ കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മഞ്ഞപ്ര ഭാഗത്ത് നിന്നും അങ്കമാലിയ്ക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിലും എതിരെ വന്ന ബൈക്കിലും തട്ടി സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഫെബിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അലൻ ആശുപതിയിൽ എത്തിച്ചതിന് ശേഷമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റ് ബൈക്ക് യാത്രികരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

       അലന്റെയും ഫെബിന്റെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.