[
തൃശൂർ: ലോക അല്‍ഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും തൃശൂര്‍ കോര്‍പറേഷനും ജില്ലാ സാമൂഹ്യ നീതി ഓഫീസും ഏആര്ഡിഎസ്ഐ യുമായി ചേര്‍ന്ന് ‘അല്‍ഷിമേഴ്സ് റണ്‍- സംഘടിപ്പിച്ചു. തൃശൂര്‍ സ്വരാജ് റൌണ്ട് തെക്കേ ഗോപുര നടയില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഉള്‍പ്പെടെ നാനൂറിൽ അധികം പേര് പങ്കെടുത്ത പരിപാടി തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്. അജീത ബീഗം ഐ.പി.എസ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21നാണ് ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്നത്.
സ്വരാജ് റൗണ്ടില്‍ നിന്നും ആരംഭിച്ച ഓട്ടത്തില്‍ പങ്കെടുത്തവര്‍ 5 കിലോമീറ്റര്‍ പിന്നിട്ട് തിരിച്ചു സ്വരാജ് റൗണ്ടില്‍ എത്തിച്ചേര്‍ന്നു. ഇസാഫ് ഫൌണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോള്‍ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവേല്‍ സ്വാഗതപ്രസംഗം നടത്തി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് ഐ.പി.എസ് മുഖ്യ അതിഥി ആയിരുന്നു. ഇസാഫ് സ്മോൾ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് റിസര്‍ച്ച് ഡീന്‍ ഡോ. കെ.എസ് ഷാജി വിഷയാവതരണം നടത്തി.
പരിപാടിയോടനുബന്ധിച്ച് മെമ്മറി വാക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തി. തൃശൂര്‍ കോര്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ. പി.കെ. രാജു, ഏ.ആര്.ഡി. എസ്.ഐ. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മേജര്‍. കെ. പി. ഗോപാലകൃഷ്ണന്, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.Photo caption: ലോക അല്‍ഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് ഇസാഫ് ഫൗണ്ടേഷനും തൃശൂര്‍ കോര്‍പറേഷനും ജില്ലാ സാമൂഹ്യ നീതി ഓഫീസും ഏആര്ഡിഎസ്ഐ യുമായി ചേര്‍ന്ന് സംഘടിപ്പിച്ച ‘അല്‍ഷിമേഴ്സ് റണ്‍ ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്. അജീത ബീഗം ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.