കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി ഒരാൾ അറസ്റ്റിൽ

കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി ഒരാൾ അറസ്റ്റിൽ

പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷൻ അധികാരപരിധിയിൽ വരുന്ന മാടക്കത്തറ സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്നുമാണ് കാട്ടു പന്നിയുടെ ഭാഗികമായി വേവിച്ച ഇറച്ചി,കാട്ടുപന്നിയുടെ 8 കിലോയോളം പച്ച ഇറച്ചി, കാട്ടുപന്നിയുടെ തല , മറ്റ് ശരീര അവശിഷ്ടങ്ങൾ തൂക്കാനുപയോഗിക്കുന്ന ത്രാസ് ,ആയുധങ്ങൾ എന്നിവ പട്ടിക്കാട് റേഞ്ച് ഓഫീസറുടെയും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്
സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ബാബുവിനെ കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പട്ടിക്കാട് റേഞ്ച് ഓഫീസർ സി.ഓ. സെബാസ്റ്റ്യൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ.ലോഹിതാക്ഷൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ പ്രസാദ് .ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി ബി ദിലീപ്, എം പി രാജീവ്, കെ കെ അജിത്ത് ,ഫോറസ്റ്റ് വാച്ചർ എ.ടി. അജിത
,ഫോറസ്റ്റ് ഡ്രൈവർ എസ് കലാധരൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം
ഊർജ്ജിതമാക്കിയതായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ
സി.ഒ.സെബാസ്റ്റ്യൻ അറിയിച്ചു.