ഉമ്മന്റെ സൈബർ അധിക്ഷേപ പരാതിയിൽ കേസെടുത്തു.

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ സൈബർ അധിക്ഷേപ പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം പൂജപ്പൂര പൊലീസാണ് കേസെടുത്തത്. പോരാളി ഷാജി അടക്കമുള്ള സി.പി.എം അനുകൂല പ്രൊഫൈലുകൾക്കെതിരെയാണ് പരാതി.

ഡി.ജി.പിക്കാണ് മറിയ പരാതി നൽകിയത്. പുതുപ്പള്ളി ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും മറിയ ആരോപിച്ചിരുന്നു.