കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ടിക്കറ്റ് എടുത്തത്. പത്ത് ടിക്കറ്റുകളാണ് ഇയാൾ എടുത്തിരുന്നത് . സമ്മാനാർഹമായ ടിക്കറ്റ് മറ്റാർക്കെങ്കിലും വിറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ലോട്ടറി വിറ്റത്. നടരാജൻ വാങ്ങിയ പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് ബമ്പർ അടിച്ചത്. നാല് ദിവസം മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- T H 305041, T L 894358, T C 708749, TA781521, TD166207, TB 398415, T B 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. സമ്മാന ഘടനയില്‍ ഇത്തവണ വലിയ വ്യത്യാസം വരുത്തി. ഏറ്റവും വലിയ സമ്മാനഘടനയാണ്. അഞ്ചര ലക്ഷത്തോളം ആളുകള്‍ക്ക് സമ്മാനമുണ്ട്. ലോട്ടറിയില്‍ നിന്നുള്ള വരുമാനം വളരെ കുറവാണ്. സര്‍ക്കാരിന് ആകെ ടിക്കറ്റ് വില്‍പ്പനയുടെ മൂന്ന് ശതമാനമാണ് ലാഭമെന്നും മന്ത്രി പറഞ്ഞു.
ഓണം ബമ്പറിന്റെ ചരിത്രത്തിലെ സർവ്വകാല റെക്കോർഡ് ആണ് ഇത്തവണ വിൽപ്പനയിൽ രേഖപ്പെടുത്തിയത്. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.