കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ. പോൾ തോമസ്, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോൾ സഹസ്ഥാപകൻ ഡോ. ജേക്കബ് സാമുവേൽ, ടി. ജെ. സനീഷ് കുമാർ എംഎൽഎ, ഇസാഫ് കോ ഓപ്പറേറ്റീവ് ചെയർമാൻ സെലീന ജോർജ്, കൗൺസിലർമാരായ രേഷ്മ ഹേമജ്, സുബി സുകുമാർ, സെഡാർ റീട്ടയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എ. ജെ. രമേഷ്, എന്നിവർ സംബന്ധിച്ചു. ക്രിസ്മസ് വ്യാപാരം ലക്ഷ്യമിട്ട് നാല്പതിനായിരം കേക്കുകളാണ് ക്രോസ്സോ വിപണിയിലെത്തിക്കുന്നത്.