ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ; തിരിച്ചടിച്ച് ഇന്ത്യ
?️ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് അറിയിച്ചത്.
ഭൂപതിവ് നിയമത്തിലെ ഭേദഗതി ചരിത്രം
?️സംസ്ഥാന ചരിത്രത്തിലെ നിര്‍ണ്ണായകമായ നിയമ ഭേദഗതിക്കാണ് സെപ്തംബര്‍ 14ന് കേരള നിയമസഭ വേദിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനിതാ സംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
?️ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഐതിഹാസികമായ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ചു. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അവതരിപ്പിക്കപ്പെടുന്ന ആദ്യത്തെ ബിൽ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വിവിധ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ സമവായാമാകാത്തതിനാൽ 27 വർഷമായി ‘ഫ്രീസറിൽ’ ഇരിക്കുന്ന ബില്ലാണ് പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളന ദിവസം തന്നെ അവതരിപ്പിക്കപ്പെട്ടത്. 2047നുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഈ ബിൽ നിർണായകമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
നിപ: 49 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്
?️കേരളത്തിൽ നിപ ആശങ്കകൾ ഒഴിയുന്നതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച രാത്രി ലഭിച്ച 49 പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവായി. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. 14 വവ്വാലുകളിൽ നിന്നായി ശേഖരിച്ച സാംമ്പിളുകളും നെഗറ്റീവാണ്.തിങ്കളാഴ്ച ലഭിച്ച 71 സാംമ്പിളുകളും നെഗറ്റീവായിരുന്നു. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ ഫലങ്ങളും ഇന്നലെ നെഗറ്റീവായതാണ് ആശ്വാസത്തിന് വഴിതെളിച്ചത്. തുടർന്ന് കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഇളവു വരുത്തിയിരുന്നു. നിലവിൽ 4 പേരാണ് രോഗബാധയോടെ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി അറിയിച്ചു.
കരിമണൽ ഡയറിയിലെ ആ ‘പിവി’ ഞാനല്ല; പുനഃസംഘടനാ സാധ്യത തള്ളി മുഖ്യമന്ത്രി
?️കരിമണല്‍ കമ്പനിയായ സിഎംആര്‍എലിന്‍റെ ഡയറിയിലെ “പിവി’ എന്ന ചുരുക്കപ്പേര് താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഒരുപാട് പിവി മാര്‍ ഉണ്ടല്ലോ’ എന്നായിരുന്നു മറുപടി. സിഎംആര്‍എല്‍ സിഎഫ്ഒയെ കണ്ടിട്ടേയില്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റിയുള്ള ചോദ്യത്തിന് “എൽഡിഎഫിൽ പുനഃസംഘടനാ ചർച്ചകള്‍ നടന്നിട്ടില്ലെ’ന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനഃസംഘടന മാധ്യമങ്ങളുടെ അജൻഡയാണ്. ഏതെങ്കിലും തീരുമാനം നേരത്തേ എടുത്തിട്ടുണ്ടെങ്കില്‍ അത് എൽഡിഎഫ് കൃത്യമായി നടപ്പാക്കും.
കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു
?️കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ വന്‍ പൊട്ടിത്തെറി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരാള്‍ സംഭവ സ്ഥലത്ത് മരിച്ചു. കരാര്‍ ജീവനക്കാരന്‍ പഞ്ചാബ് സ്വദേശി രാജന്‍ ഒറഗ് (30) ആണ് മരിച്ചത്. ബൊയിലറില്‍ വിറക് അടുക്കുന്ന കരാര്‍ ജീവനക്കാരനാണ് മരിച്ചത്. നാല് പേര്‍ പരുക്കുകളോടെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാക്കനാട് അത്താണി ഓപ്പറേറ്റര്‍ വി.പി. നജീബ്, കരാറ് തൊഴിലാളികളുടെ സൂപ്പര്‍വൈസര്‍ കാക്കനാട് തോപ്പില്‍ സ്വദേശി സനീഷ്, ഇതരസംസ്ഥാന തൊഴിലാളികളായ പങ്കജ്, കൗശിബ് എന്നിവർക്കാണ് പരുക്കേറ്റത്.
മാർക്ക് ലിസ്റ്റ് വിവാദം
?️മഹാരാജാസ് കോളെജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക അഖില നന്ദകുമാറിനെതിരായ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. അഖിലയ്ക്കെതിരേ തെളിവില്ലെന്ന് കാണിച്ച് പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയിലാണ് അഖിലയ്ക്കെതിരേ കേസെടുത്തത്. എന്നാൽ ഈ കേസിൽ അഖിലയ്ക്കെതിരേ തെളിവു കണ്ടെത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞില്ല. അതേ സമയം അഖിലയ്ക്കൊപ്പം കേസിൽ പ്രതി ചേർത്ത മഹാരാജാസ് പ്രിൻസിപ്പാൾ കെഎസ് യു നേതാക്കൾ എന്നിവർക്കെതിരേയുള്ള അന്വേഷണം തുടരും.
ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു
?️സംസ്ഥാനത്തെ ദേവസ്വം മന്ത്രിയായ ശേഷവും താൻ ജാതി വിവേചനം നേരിട്ടിട്ടുണ്ടെന്ന കെ. രാധാകൃഷ്ണന്‍റെ പ്രസ്താവന ‘നവകേരളത്തിൽ’ ചർച്ചയാകുന്നു.സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും, അതേ വേദിയിൽ തന്നെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും പറഞ്ഞ മന്ത്രി, ക്ഷേത്രം ഏതെന്നോ എന്നുണ്ടായ സംഭവമെന്നോ വെളിപ്പെടുത്താൻ തയാറായില്ല.
പോയാൽ 500, കിട്ടിയാൽ 25 കോടി…; തിരുവോണ ബംപർ നറുക്കെടുപ്പ് ബുധനാഴ്ച
?️തിരുവോണ ബംപർ ലോട്ടറി ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. കേരള ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.റെക്കോർഡുകൾ ഭേദിച്ചാണ് ഇത്തവണ ടിക്കറ്റ് വിറ്റുപോയത്. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 71.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ടിക്കെറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.
”വിപ്ലവസിംഹമേ, അല്പമെങ്കിലും ഉളുപ്പുതോന്നുന്നില്ലേ”, ജോയ് മാത്യുവിനെതിരേ ഡിവൈഎഫ്ഐ
?️വാഹനാപകടത്തിൽ പരുക്കേറ്റ തന്നെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐക്കാരാണെന്ന തരത്തിലുള്ള പ്രചരണങ്ങൾക്കെതിരേ നടനും സംവിധായകനുമായ ജോയ് മാത്യു നടത്തിയ വിമർശനങ്ങളിൽ മറുപടിയുമായി ഡിവൈഎഫ്ഐ.താങ്കളെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐ ആണെന്ന് സംസ്ഥാന- പ്രാദേശിക നേതൃത്വമോ, ഉത്തരവാദപ്പെട്ട ഏതെങ്കിലും നേതാവോ പ്രവർത്തകനോ അവകാശപ്പെട്ടോ, എങ്കിൽ താങ്കൾക്ക് അത് പൊതുസമൂഹത്തിന് മുന്നിൽ നൽകാവുന്നതാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; അലൻസിയറിനെതിരേ വനിതാ കമ്മിഷൻ കേസെടുത്തു
?️മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.അതോടൊപ്പം, സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടെ അലൻലസിയർ സ്ത്രീകളെ അവഹേളിച്ചാണ് സംസാരിച്ചതെന്നും പെൺപ്രതിമ കണ്ടാൽ പ്രലോഭനമുണ്ടാകുമെന്ന പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും സതീദേവി പറഞ്ഞു.
സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കും: ശിവന്‍കുട്ടി
?️സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിടിഎ, എസ്എംസി, പൂർവ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തിയാണു സമിതി രൂപീകരിക്കുകയെന്നു മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്കൂളുകളിൽ 2400 ഓളം സ്കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണ്. വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേർക്കാനാകുമോയെന്ന കാര്യം പരിശോധിക്കും.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം. വിൻസെന്‍റ് എംഎൽഎ
?️ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യശഃശരീരനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്‍റെ ഫലമാണെന്നും, അദ്ദേഹത്തോടുള്ള ആദരവായി തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് തന്നെ നൽകണമെന്നും എം. വിൻസെന്‍റ് എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ഗ്രീൻ ട്രൈബ്യൂണൽ, ഗ്രീൻ ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച്, സുപ്രീം കോടതി എന്നിവിടങ്ങളിൽ നിരന്തര പോരാട്ടങ്ങൾ നടത്തിയാണ് യുഡിഎഫ് സർക്കാർ ഈ തുറമുഖ പദ്ധതിക്ക് അനുമതി വാങ്ങിയത്. മികച്ച സാമൂഹിക സുരക്ഷാ പാക്കെജ് കൂടി പ്രഖ്യാപിച്ചു കൊണ്ട് തുടങ്ങിയ ആദ്യ ബൃഹദ് പദ്ധതിയാണിത്.
”എം.വി. ഗോവിന്ദൻ കാട്ടുകള്ളൻ: മൊയ്തീന് കുടപിടിക്കുന്നു”, കെ. സുധാകരൻ
?️കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. എം.വി. ഗോവിന്ദൻ കാട്ടുകള്ളൻ എന്നും എ.സി. മൊയ്തീന് കുടപിടിക്കുകയാണെന്നായിരുന്നു സുധാകരന്‍റെ ആരോപണം. ഭീമമായ തട്ടിപ്പിനെ ഇഡി പുറത്തു കൊണ്ടു വരാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിലെത്തുന്നതുമായി താരതമ്യം ചെയ്ത് നിസാരവത്ക്കരിക്കാനാണ് എം.വി. ഗോവിന്ദൻ ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
‘ക്ലാസിൽ പങ്കെടുക്കണം’; ഇഡിക്ക് മുന്നിൽ ഹാജരാകാന്‍ കഴിയില്ലെന്ന് എ.സി. മൊയ്തീന്‍
?️കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്‍പാകെ ചൊവ്വാഴ്ച ഹാജരാകാന്‍ കഴിയില്ലെന്ന് സിപിഎം നേതാവ് എ.സി. മൊയ്തീന്‍. രണ്ടു ദിവസം അസൗകര്യമുള്ള കാര്യം ഇഡിയെ ഇ-മെയിൽ വഴി അറിയിക്കുകയായിരുന്നു.
നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീകരണം. ഇതിന്‍റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം തന്നെ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി പുതിയ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ.
മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം
?️കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായിരുന്ന ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം. ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാർഡിൽ റോഷിനി മൻസിലിൽ ഫിറോസ് അഹമ്മദ് (31) ആണ് മരിച്ചത്.എരുമേലി കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന തോംസൺ ബസ് ആണ് അപകടത്തിനിടയാക്കിയത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
കണ്ണൂരിൽ കുക്കർ പൊട്ടിത്തെറിച്ചു;മത്സ്യത്തൊഴിലാളി ആശുപത്രിയില്‍
?️മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് മത്സ്യതൊഴിലാളിക്ക് ഗുരുതര പരിക്ക്. കണ്ണൂരിൽ ഇന്ന് രാവിലെയാണ് സംഭവം.ആന്ധ്രാ സ്വദേശി ഹരിയർക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ് നടൻ വിജയ് ആന്‍റണിയുടെ മകൾ മരിച്ച നിലയിൽ
?️തമിഴ് സിനിമയിലെ പ്രമുഖ നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ പതിനാറുകാരിയായ മകളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തെയ്നാംപെട്ടിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പുലർച്ചെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചിരുന്നു.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; കേരളത്തിൽ 5 ദിവസം കൂടി മഴ
?️ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡീഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 2 ദിവസം പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷ – തെക്കൻ ജാർഖണ്ഡ് മുകളിലൂടെ നീങ്ങാനാണ് സാധ്യത.കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷവർമ കഴിച്ച് തമിഴ്നാട്ടിൽ 14കാരി മരിച്ചു; 43 പേർ ആശുപത്രിയിൽ
?️തമിഴ്നാട് നാമക്കലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14 വയസുകാരി മരിക്കുകയും 43 പേർ ആശുപത്രിയിലാവുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പാരമതി വേലൂരിനു സമീപത്തെ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ഞായറാഴ്ചയാണ് കുട്ടിക്ക് അച്ഛന്‍ ചിക്കന്‍ ഷവർമ വാങ്ങിക്കൊടുത്ത് കുടുംബത്തോടൊപ്പെം കഴിച്ചത്. ഞായറാഴ്ച രാത്രിയോടെ തന്നെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു. കൂടാതെ മെഡിക്കൽ വിദ്യാർഥികളായ 13 പേരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംഭവത്തിനു പിന്നാലെ അധികൃതർ സ്ഥലത്തെത്തി സാന്പിളുകൾ ശേഖരിക്കുകയും ഹോട്ടലുടമ, പാചകക്കാരായ രണ്ടുപേർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.
അനന്ത്നാഗ് ഓപ്പറേഷൻ: ഏഴാം ദിവസവും തെരച്ചിൽ തുടരുന്നു
?️അനന്ത്നാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടർന്ന് സൈന്യം. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഏറ്റുമുട്ടലിൽ കാണാതായ ഒരു സൈനികന്‍റെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്കുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ പ്രദീപ് സിംഗിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 7 വർഷത്തോളം സൈന്യത്തിൽ സേനവമനുഷ്ടിച്ച 27 കാരനാണ് ഇദ്ദേഹം.
വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി; ആദ്യം പങ്കു വച്ചത് പുതിയ പാർലമെന്‍റിലെ ചിത്രം
?️വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പുതിയ വാട്സ് ആപ് ചാനൽ ആരംഭിച്ചതായി എക്സ് പ്ലാറ്റ് ഫോമിൽ മോദി കുറിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് കമ്യൂണിറ്റിയിൽ ചേരുന്നതിൽ താൻ ആവേശഭരിതനാണ്. നാം തമ്മിലുള്ള നിരന്തരമായ സമ്പർക്കത്തിന്‍റെ പാതയിൽ ഇതു പുതിയ ചുവടുവയ്പ്പായിരിക്കുമെന്നും മോദി കുറിച്ചിട്ടുണ്ട്. ചാനലിൽ ആദ്യമായി പുതിയ പാർലമെന്‍റിൽ ഇരിക്കുന്ന ചിത്രമാണ് മോദി പങ്കു വച്ചിരിക്കുന്നത്. ടെലിഗ്രാം ചാറ്റ് ബോട്ടുകൾക്ക് സമാനമായ ഫീച്ചറാണ് ചാനലിലൂടെ വാട്സ് ആപ്പ് മുന്നോട്ടു വച്ചിരിക്കുന്നത്.
ഗൾഫിലേക്കുള്ള വിമാന യാത്രാനിരക്ക് കുറയ്ക്കണം: സുപ്രീം കോടതിയിൽ ഹർജി
?️ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വിമാന യാത്രാ നിരക്കിനു പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. നിരക്ക് തീരുമാനിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരം നല്കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണു ഹര്‍ജി. ഈ ചട്ടങ്ങള്‍ യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനമാണെന്നു ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.കെഎസ്ആർടിസി സൈറ്റിനും വ്യാജൻ
കെഎസ്ആർടിസി സൈറ്റിനും വ്യാജൻ
?️കെഎസ്ആർടിസിയുടെ ഔദ്യോഗിക ബുക്കിങ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നുണ്ടെന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു. എല്ലാ ബുക്കിങിനും ഈ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കണം. ഓൺലൈൻ ഇടപാടുകളിൽ നിങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഇടപാടുകൾ നടത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും വെബ്സൈറ്റ് URL പരിശോധിക്കുകയും അഡ്രസ് ബാറിൽ httpsന്‍റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുക. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഔദ്യോഗിക വിലാസങ്ങളിൽ മാത്രം ബന്ധപ്പെണമെന്നും കെഎസ്ആർടിസി അറിയിച്ചു.
പ്രണയം വീട്ടിലറിഞ്ഞു; 14 കാരിയും 34 കാരനും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ
?️ഇടുക്കി വെള്ളത്തൂവൽ മുറിയറയിൽ പതിനാല് വയസ്സുള്ള പെൺകുട്ടിയും 34 കാരനും വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരും അപകട നില തരണം ചെയ്തിട്ടില്ല. പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയും ബന്ധുവായ യുവാവുമായുള്ള അടുപ്പം വീട്ടിലറിഞ്ഞിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനായി പൊലീസ് എത്തുന്നതിനു തൊട്ടു മുൻപായാണ് ഇരുവരും പന്നിയാർ ഭാഗത്ത് വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. നാട്ടുകാർ ഇരുവരെയും ഇടുക്കി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലും എത്തിക്കുകയായിരുന്നു.
ഏഷ്യൻ ഗെയിംസ്: ഇന്ത്യയെ തകര്‍ത്ത് ചൈന
?️ഏഷ്യന്‍ ഗെയിംസില്‍ വലിയ പ്രതീക്ഷയോടെ, പ്രത്യേക അനുമതിയോടെ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ തുടക്കം വമ്പന്‍ പരാജയത്തോടെ. പുരുഷ ഫുട്ബോളില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയെ ചൈന തകര്‍ത്തത്. 16-ാം മിനിറ്റില്‍ ഗാവോ ടിയാന്ഫിയിലൂടെ ചൈനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, ആദ്യപകുതി അവസാനിക്കുന്നതിനുതൊട്ടുമുമ്പ് മലയാളി താരം കെ.പി. രാഹുല്‍ ഇന്ത്യക്ക് സമനില സമ്മാനിച്ചു. 2010 ഗെയിംസിനു ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ഒരു ഗോള്‍ നേടുന്നത്. ആദ്യപകുതി 1-1ന് അവസാനിച്ചു. എന്നാല്‍, രണ്ടാം പകുതിയില്‍ നാം പ്രതീക്ഷിച്ച ഒരു ഇന്ത്യയെ അല്ല കണ്ടത്. ചൈനയ്ക്കുമുമ്പില്‍ അമ്പേ പതറിയ ഛേത്രിയും കൂട്ടരും നിസഹായതയോടെ പരാജയമേറ്റുവാങ്ങുകയായിരുന്നു.
ഏഷ്യൻ ഗെയിംസ്: വോളിയില്‍ വിജയത്തുടക്കം
?️മലയാളി താരം ടോം ജോസഫിന്റെ പരിശീലനത്തിന് കീഴിലിറങ്ങിയ ഇന്ത്യക്ക് വോളിബോളില്‍ വിജയത്തുടക്കം. കംബോഡിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയ്പ്പെടുത്താണ് ഇന്ത്യ മുന്നേറിയത്. സ്കോര്‍ 25-14, 25-13, 25-19. മത്സലരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് പിന്തിരിയേണ്ടിവന്നില്ല. മികച്ച ഫോമില്‍ കളിച്ച ഇന്ത്യക്കായി മലയാളി താരങ്ങളായ എറിനും ഷമിമുദ്ദീനും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5520 രൂപ
പവന് 44120 രൂപ