സംസ്ഥാന സര്‍വീസ് മത്സരങ്ങളോടനുബന്ധിച്ച് സംസ്ഥാനതല സെലക്ഷന്‍ ട്രയല്‍സ് സെപ്റ്റംബര്‍ 19, 20 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 19ന് കബഡി, ഖോ – ഖോ ഇനങ്ങള്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും, 20 ന് റെസ്ലിങ്ങ്, യോഗ ഇനങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും നടക്കും. താത്പര്യമുള്ള വനിത/ പുരുഷ കായികതാരങ്ങള്‍ 19ന് രാവിലെ എട്ടിന് മുമ്പായി വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 04712331546, 04712331952, 04712331546