കൃഷിഭവനുകളില്‍ യുവതീ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ (180 ദിവസം). ഫോട്ടോ പതിച്ച അപേക്ഷയും സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. കൃഷി, ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമയോ/വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 41 നും മധ്യേ. അപേക്ഷകള്‍ ഓഫ്ലൈനായും അടുത്തുള്ള കൃഷിഭവന്‍ ബ്ലോക്ക് ഓഫീസ്, സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും നല്‍കാമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.