വാർത്താകേരളം


                   

15.09.2023

പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾ നിപ്പ നെഗറ്റീവ്‌
?️പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകൾ ആയച്ച 30 പേരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ട്. ഇവർ ആരോഗ്യപ്രവർത്തകരാണ്. 15 എണ്ണം ഹൈ റിസ്‌ക് പട്ടികയിലുള്ളവരാണ്. രണ്ടുപേരുടെ റൂട്ട് മാപ്പുകളും ഉടൻ പ്രസിദ്ധീകരിക്കും.

കോഴിക്കോട്ടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു
?️നി​പ വൈ​റ​സ് ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ, ഒ​ട്ടേ​റെ​പ്പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യ സാ​ഹ​ച​ര്യം എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ അ​ട​ക്കം ജ​ന​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ ക​ർ​ശ​ന​മാ​യി വി​ല​ക്കി. ക​ൺ​ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം ന​ൽ​കാ​നും നി​ർ​ദേ​ശം. ബീ​ച്ചു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും നി​യ​ന്ത്ര​ണ​മു​ണ്ട്. ജി​ല്ല​യി​ൽ ക​ള്ള് ചെ​ത്തു​ന്ന​തും വി​ൽ​ക്കു​ന്ന​തും നി​ർ​ത്തി​വ​ച്ചു. പൊ​തു​പ​രി​പാ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പാ​ടു​ള്ളൂ. ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല. രോ​ഗി​ക്കൊ​പ്പം ഒ​രാ​ൾ​ക്കു മാ​ത്രം കൂ​ട്ടി​രി​ക്കാം. പൊ​തു​യോ​ഗ​ങ്ങ​ൾ, വി​വാ​ഹം അ​ട​ക്കം പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​ന്ന പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ മാ​റ്റി​വ​യ്‌​ക്ക​ണ​മെ​ന്നും ക​ല​ക്റ്റ​ർ നി​ർ​ദേ​ശി​ച്ചു.

കോഴിക്കോട്ട് ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
?️നിപ ജാഗ്രതയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. പിഎസ്‌സി, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല.

തിരുവനന്തപുരത്ത് ആശങ്ക ഒഴിയുന്നു; മെഡിക്കൽ വിദ്യാർഥിക്ക് നിപ നെഗറ്റീവ്
?️തിരുവനന്തപുരത്ത് മെഡിക്കൽ കോളെജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ തിരുവനന്തപുരത്തെ നിപ ആശങ്കകൾ ഒഴിയുകയാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ

14 വാർത്താ അവതാരകരെ ബഹിഷ്‌കിച്ച് ഇന്ത്യ മുന്നണി
?️രാജ്യത്തെ 9 പ്രമുഖ വാർത്താ ചാനലുകളിലായി പ്രവർത്തിക്കുന്ന 14 വാർത്താ അവതാരകരെ ബഹിഷ്കരിക്കുമെന്നു വിശാല പ്രതിപക്ഷ സഖ്യം “ഇന്ത്യ’. 12ന് ചേർന്ന സഖ്യം ഏകോപന സമിതി യോഗത്തിലാണു തീരുമാനമെടുത്തതെന്ന് ഇവരുടെ പട്ടിക പുറത്തുവിട്ട് ആംആദ്മി പാർട്ടി (എഎപി) അറിയിച്ചു. പൊതുതാത്പര്യമുള്ള വിഷയങ്ങളെ ഇവർ വർഗീയ കാഴ്ചപ്പാടിലും പക്ഷപാതപരമായുമാണു സമീപിക്കുന്നതെന്ന് എഎപി ആരോപിച്ചു. റിപ്പബ്ലിക് ടിവി എഡിറ്റർ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെ 14 പേരാണു പട്ടികയിലുള്ളത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ചില ചില മുൻനിര മാധ്യമങ്ങൾ അവഗണിച്ചെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി സ്ത്രീകൾ
?️സതാനന ധർമ വിവാദം കത്തിപ്പടരുന്നതിനിടെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്ത്രീകളെ നിയമിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണ് ഇക്കാര്യം എക്സിലൂടെ വെളിപ്പെടുത്തിയത്. സ്ത്രീകൾ ബഹാരാകാശയാത്രികരും പൈലറ്റുമായി വിജയങ്ങൾ സ്വന്തമാക്കുമ്പോൾ പോലും അശുദ്ധമായി കണക്കാക്കപ്പെട്ടതിന്‍റെ പേരിൽ ദേവീക്ഷേത്രത്തിൽ പോലും സ്ത്രീകൾ പൂജാരികളായി എത്തിയിരുന്നില്ല. ഒടുവിൽ മാറ്റം എത്തിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

പദ്മ പുരസ്കാരങ്ങൾക്ക് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15
?️അടുത്ത വർഷത്തെ പദ്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങളും ശുപാർശകളും സെപ്റ്റംബർ 15 വരെ സ്വീകരിക്കും. രാഷ്ട്രീയ പുരസ്കാർ പോർട്ടൽ വഴിയാണ് നാമനിർദേശങ്ങൾ സ്വീകരിക്കുന്നത്. 2024ലെ പദ്മ വിഭൂഷൺ, പദ്മ ഭൂഷൺ, പദ്മ ശ്രീ പുരസ്കാരങ്ങൾക്കാണ് കേന്ദ്രം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ പൗരന്മാർക്കും നാമനിർദേശങ്ങളും ശുപാർശകളും സമർപ്പിക്കാം. സ്വയം നാമനിർദേശം ചെയ്യാനും സാധിക്കും. പോർട്ടലിൽ നൽകിയ പ്രകാരമുള്ള മാതൃകയിൽ എല്ലാ വിശഗദാംശങ്ങളോടും കൂടിയായിരിക്കണം ശുപാർശകൾ സമർപ്പിക്കേണ്ടത്.

ചെറുതോണി ഡാമിലെ സുരക്ഷ വീഴ്ച
?️ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷ വീഴ്ചയുണ്ടായ സംഭവത്തിൽ 6 പൊലീസുകാർക്ക് സസ്പെന്‍ഷന്‍. പ്രവേശന കവാടത്തിൽ മെറ്റൽ ഡിക്‌റ്റക്‌ടർ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനാൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കാണ് സസ്പെന്‍ഷന്‍.

വിവാദ പരാമർശവുമായി നടന്‍ അലൻസിയർ
?️സ്പെഷ്യൽ അവാർഡിന് അർഹരായവർക്കു കേവലം 25,000 രൂപയും പെൺപ്രതിമയും തന്ന് അപമാനിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യരുതെന്നു നടൻ അലൻസിയർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് അലൻസിയറുടെ വിവാദപരാമർശം. പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അലൻസിയർ. മന്ത്രി സജി ചെറിയാനോടും ബംഗാളി സംവിധായകൻ ഗൗതം ഘോഷിനോടും കൂടിയായിരുന്നു അലൻസിയറുടെ അഭ്യർഥന.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് റിമാന്‍ഡ് റിപ്പോർട്ടുമായി കുഴൽനാടന്‍
?️സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയില്‍ ബഹളം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട് മാത്യു കുഴല്‍നാടന്‍ സഭയില്‍ വായിച്ചതോടെയാണു സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മൈക്ക് ഓഫ് ചെയ്തത്. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്‍ഡ് റിപ്പോര്‍ട്ട് വായന മാത്യു കുഴല്‍നാടന്‍ തുടര്‍ന്നു. ഇതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
?️ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. സുനിൽദാസിനെ കൂടാതെ കൊല്ലങ്കോട് സ്വദേശി വിനു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ആരോപണങ്ങൾ തള്ളി ഇപി
?️സോളാർ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍റെ ആരോപണങ്ങളെ തള്ളി എൽ ഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. ഫെനി ബാലകൃഷ്ണനെ തനിക്ക് പരിചയമില്ലെന്നും താൻ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ലെന്നും ഇപി വ്യക്തമാക്കി. പിന്നാലെ പാർട്ടി സമ്മേളനത്തിന്‍റെയും പിണറായി നയിച്ച ജാഥയുടെയും സമയത്താണ് ആകെ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്
?️സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഒഡിശ-പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദം അടുത്ത രണ്ടു ദിവസത്തിൽ ഒഡിശ-ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

നികുതി പിരിവും പാളിയെന്ന് സിഎജി റിപ്പോർട്ട്
?️റവന്യു വിഭാഗം സംബന്ധിച്ച സിഎജി റിപ്പോർട്ട് നിയമസഭയിൽ. നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് നികുതി ഇളവിന് അർഹത
?️കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഈ ബാങ്കുകള്‍ക്ക് നികുതിയിളവിന് അഹര്‍തയുണ്ടെന്നും വിധിയില്‍ പറയുന്നു.2006ലെ ഫിനാന്‍സ് ആക്റ്റ് പ്രകാരം സഹകരണ ബാങ്കുകള്‍ക്കു നികുതിയിളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാല്‍ നികുതിയിളവിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.

തൃശൂരിൽ പിതാവ് മകനെയും കുടുംബത്തെയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
?️തൃശൂരിൽ മകനെയും കുടുംബത്തെയും പിതാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. മകനും മരുമകളും പേരക്കുട്ടിയും കിടക്കുന്ന മുറിയിലേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ മണ്ണുത്തി ചിറക്കാക്കോട് വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

കെ-റെയിലിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
?️അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ പ്രഥമ പരിഗണന കെ- റെയിലിനു തന്നെയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ. ശ്രീധരന്‍റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മോൻസ് ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആന്ധ്രയിൽ ജനസേന-ടിഡിപി സഖ്യം പ്രഖ്യാപിച്ച് പവൻ കല്യാൺ
?️അഴിമതിക്കേസിൽ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ‌ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലാ‍യതിനു പിന്നാലെ സംസ്ഥാനത്ത് ജനസേനാ- ടിഡിപി സഖ്യം പ്രഖ്യാപിച്ച് ജനസേനാ നേതാവ് പവൻ കല്യാൺ. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ ഇനിയും സഹിക്കാൻ ആന്ധ്രാപ്രദേശിനെ കഴിയില്ലയെന്നും പവൻ കല്യാൺ പറഞ്ഞു. രാജമഹേന്ദ്ര വാരം സെൻട്രൽ ജയിലിലെത്തി നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ജയിലിനു പുറത്തു വച്ചു നടത്തിയ മാധ്യമസമ്മേളനത്തിലാണ് പവൻ കല്യാൺ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

എംപിമാർക്ക് വിപ് നൽകി ബിജെപിയും കോൺഗ്രസും
?️പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി ഇരു സഭകളിലെയും അംഗങ്ങൾക്ക് വിപ് നൽകി ബിജെപിയും കോൺഗ്രസും. പ്രത്യേക സമ്മേളനത്തിൽ സാനിധ്യം ഉറപ്പാക്കണമെന്നാണ് ഇരു പാർട്ടികളും അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചു ദിവസത്തേക്ക് വിളിച്ചു ചേർത്തിരിക്കുന്ന പ്രത്യേക സമ്മേളനം 18ന് ആരംഭിക്കും. സമ്മേളനത്തിലെ അജണ്ട സർക്കാർ ബുധനാഴ്ച പുറത്തു വിട്ടിരുന്നു. അസ്വാഭാവികമായി പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നതിനു പിന്നിലെ കാരണം വ്യക്തമല്ല. വിവാദ ബില്ലുകൾ പാസ്സാക്കാനുള്ള സർക്കാർ പദ്ധതിയാണ് സമ്മേളനം വിളിച്ചതിനു പിന്നിൽ എന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ കേന്ദ്രം ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു.

ബോളിവുഡ് താരം റിയോ കപാഡിയ അന്തരിച്ചു
?️ബോളിവുഡ് താരം റിയോ കപാഡിയ അന്തരിച്ചു. 66 വയസ്സായിരുന്നു. അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കപാഡിയയുടെ സുഹൃത്ത് ഫൈസൽ മാലിക്കാണ് മരണവിവരം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഗോരേഗാവ് ‍ശ്മശാനത്തിലാണ് സംസ്കാരം. ഭാര്യ മരിയ ഫറായ്ക്കും മക്കളായ വീർ, അമൻ എന്നിവർക്കും ഒപ്പം മുംബൈയിൽ ആയിരുന്നു താമസം.

ഗർഭിണിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തെന്ന് പരാതി; യുവതിയെ ഉപേക്ഷിച്ച് ഭർത്താവ്
?️മുസാഫർനഗറിൽ 26 കാരിയായ ഗർഭിണിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഇക്കാര്യം ഭർത്താവിനെ അറിയിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചതായും പൊലീസിനു നൽകിയ പരാതിയിൽ യുവതി പറയുന്നു. ഓഗസ്റ്റ് 5ന് ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഭർതൃപിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പീഡന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിനു ശേഷം തന്നെ മർദിച്ചതായും യുവതി പറയുന്നു. തന്‍റെ പിതാവ് യുവതിയുമായി ബന്ധം സ്ഥാപിച്ചു. ഇനിമുതൽ നീ അച്ഛന്‍റെ ഭാര്യയാണെന്നും ഇനി എന്നോടൊപ്പം ജീവിക്കാന്‍ തന്നെ അനുവദിക്കില്ലെന്നും ഭർത്താവ് പറഞ്ഞതായി യുവതി പരാതിയിൽ പറയുന്നു.

അനന്ത്നാഗ് ഏറ്റുമുട്ടൽ; ഭീകരർക്കായി തെരച്ചിൽ തുടരുന്നു
?️ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കി സൈന്യം. ബുധനാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരചരമം പ്രാപിച്ചിരുന്നു. കേണൽ മൻപ്രീത് സിങ്, 19 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസർ മേജർ ആശിഷ് ധോനാക്ക്, ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് മരിച്ചത്. അനന്ത്നാഗിലെ കൊക്കോരനാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെയാണ് മൂന്നും പേരും മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.

ഇനി 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ
?️സെപ്തംബർ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. 2,000 രൂപ നോട്ട് മാറുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള സമയപരിധി സെപ്റ്റംബർ 30 അവസാനിക്കാനിരിക്കെയാണ് ആമസോണിന്‍റെ പുതിയ അപ്‌ഡേറ്റ്. അതേസമയം, ഒരു തേർഡ് പാർട്ടി കൊറിയർ പങ്കാളി വഴിയാണ് ഓർഡർ ഡെലിവറി ചെയ്യുന്നതെങ്കിൽ, ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ സ്വീകരിക്കാമെന്നനും ആമസോൺ വ്യക്തമാക്കി.

ഇന്ത്യൻ വംശജൻ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്‍റായി സ്ഥാനമേറ്റു
?️ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്‍റായി സ്ഥാനമേറ്റു. 154 വർഷം പഴക്കമുള്ള ഇസ്താനയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വംശജനായ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോനാണ് ഷൺമുഖരത്നത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി ലീ സീൻ ലൂങ്, മന്ത്രിമാർ, എംപിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിരാട് കോഹ്ലിക്ക് അപ്രതീക്ഷിത സമ്മാനം നൽകി ശ്രീലങ്കന്‍ പെണ്‍കുട്ടി
?️വിരാട് കോഹ്ലിയെ ആരാധിക്കാത്ത ക്രിക്കറ്റ് പ്രേമികൾ കുറവായിരിക്കും. ലോകമെങ്ങും ആരാധകരുള്ള മുൻ ഇന്ത്യൻ നായകനെ കാണാനും കൂടെ നിന്ന് ഫോട്ടോയെടുക്കാനും ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. ഇപ്പോഴിതാ വിരാടിന് സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ സ്വദേശിയായ പെൺകുട്ടി.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5450 രൂപ
പവന് 43600 രൂപ