പാലക്കാട് : ഓഗസ്റ്റ് മാസം 24 ന് വൈകിട്ട് 6.30 മണി സമയത്ത് ചാത്തപുരത്ത് അമ്പലത്തിൽ തൊഴുതു മടങ്ങുകയായിരുന്ന അകത്തേത്തറ സ്വദേശിനിയായ ഗായത്രി എന്നവരുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത നിരവധി കേസുകളിലെ പ്രതിയായ എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ സജി സേവ്യർ മകൻ ഇമ്മാന്വൽ, ഇയാളുടെ പെൺ സുഹൃത്തായ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം താമസം നൗഷാദിൻ്റ മകളായ ഫാത്തിമയും കുറ്റകൃത്യത്തിന് മുഖ്യ സൂത്രധാരനായ താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന വിഷ്ണുവിനേയുമാണ് പാലക്കാട് ജില്ലാ പോലീസ് മേധാവി R.ആനന്ദ് IPS, പാലക്കാട് ASP ഷാഹുൽ ഹമീദ് IPS എന്നിവരുടെ നിർദ്ദേശപ്രകാരം ടൗൺ നോർത്ത് ഇൻസ്പെക്ടർ സുജിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള എസ് ഐ സുനിൽ M, SCPO മാരായ നൗഷാദ് പി എച്ച്, ദീപു, പ്രദീപ് TR, സുജേഷ്, മണികണ്ഠൻ, രതീഷ്, സിപിഒ മാരായ രഘു ആർ, ഉണ്ണിക്കണ്ണൻ, രജിത്ത്, സുജിഷ എന്നിവരടങ്ങുന്ന പോലീസ് സംഘം പിടികൂടിയത്.