.
വടക്കഞ്ചേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എ. എത്തിക്കുന്നതിലെ മുഖ്യകണ്ണിയായ യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷൻ ആലംകുളം വീട്ടിൽ മുഹമ്മദ് അമീറാണ് (28) അറസ്റ്റിലായത്.
ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നെത്തിച്ച് ചില്ലറവില്പന നടത്തുന്നതിലെ പ്രധാനകണ്ണിയാണ് അഹമ്മദ് അമീറെന്ന് പോലീസ് പറഞ്ഞു. ആലത്തൂർ ഡിവൈ.എസ്.പി. ആർ. അശോകൻ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. മനോജ് കുമാർ, വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി, എ.എസ്.ഐ. പ്രസന്നൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിയെ കടമ്പഴിപ്പുറത്തുനിന്ന് പിടികൂടുകയായിരുന്നു.
ജൂലായ് രണ്ടിന് വടക്കഞ്ചേരിയിൽ വെച്ച് 42.7 ഗ്രാം എം.ഡി.എം.എ.യുമായി കടമ്പഴിപ്പുറം സ്വദേശി അഭിജിത് കൃഷ്ണനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.