പ്രഭാത വാർത്ത

ചാണ്ടി ഉമ്മൻ തന്നെ*?️53 വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടിയെ നെഞ്ചേറ്റിയ പുതുപ്പള്ളി അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചാണ്ടി ഉമ്മനെത്തന്നെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ ചാണ്ടി ഉമ്മന്റെ ജയം യുഡിഎഫ് ക്യാമ്പ് ഉറപ്പിച്ചിരുന്നു. 37000-ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വമ്പന്‍ വിജയം. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടി നേടിയതിനെക്കാള്‍ 28000-ഓളം വോട്ട് കൂടുതല്‍ നേടിയാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിൽ താൻ തന്നെയാണ് പിതാവിന്റെ പിൻഗാമിയെന്ന് തെളിയിച്ചത്.*മുഴുവൻ പഞ്ചായത്തിലും വ്യക്തമായ തേരോട്ടം*?️പുതുപ്പള്ളിയിൽ എട്ട് പഞ്ചായത്തിൽ എട്ടിടത്തും യു.ഡി.എഫിന്റെ വ്യക്തമായ തേരോട്ടം. നാല് പഞ്ചായത്തുകളിൽ അയ്യായിരത്തിലേറെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്.*കരുത്ത് തെളിയിച്ച് ‘ഇന്ത്യ’ സഖ്യം*?️പുതുപ്പള്ളി ഉൾപ്പെടെ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ഏഴ് ഇടങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ബി.ജെ.പി. ജയിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് ഓരോ സീറ്റിലും, സഖ്യമായി മത്സരിച്ച രണ്ടിടങ്ങളിൽ ‘ഇന്ത്യ’ സഖ്യവും ജയിച്ചു. ത്രിപുരയിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും സി.പി.എം. പരാജയം ഏറ്റുവാങ്ങി.*ലോകനേതാക്കള്‍ ഇന്ത്യയില്‍*?️ഇന്ത്യ ആതിഥ്യം വഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ലോകനേതാക്കള്‍ ഇന്ത്യയില്‍. അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി.*ചാണ്ടി ഉമ്മന്‍റെ സത്യ പ്രതിജ്ഞ തിങ്കളാഴ്ച*?️പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ ചാണ്ടി ഉമ്മന്‍റെ സത്യ പ്രതിജ്ഞ തിയതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ. 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്.*താനൂർ കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐക്ക്*?️താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവ്. ഒരാഴ്ച്ചയ്ക്കുള്ളിൽ അന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സിബിഐയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസ് ഡയറിയും മറ്റു രേഖകളും ഉടൻ തന്നെ കൈമാറണം. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സിബിഐക്കു നൽകാനും ഉത്തരവിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കേസാണിതെന്നും ഇത്തരം കേസുകൾ സിബിഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.*ഐജി ലക്ഷ്മണിനു സസ്പെൻഷൻ*?️മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഐജി ലക്ഷ്മണിനു വീണ്ടും സസ്പെൻഷൻ. ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ലക്ഷ്മണിനെ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരമാണു സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ പെരുമാറ്റദൂഷ്യം നടത്തിയ ഐജിക്കെതിരേ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു ഡിജിപി ആഭ്യന്തരവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു.*ചെറുതോണി ഡാമിൽ താഴിട്ടു പൂട്ടിയത് പതിനൊന്നിടത്ത്*?️ഇടുക്കി ചെറുതോണി ഡാമിൽ സുരക്ഷാ വീഴ്ച. ഡാമിലെത്തിയ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് പതിനൊന്നിടത്താണു താഴിട്ടു പൂട്ടിയതെന്നു കണ്ടെത്തി. വിദേശത്തേക്കു കടന്ന ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. ജൂലൈ 22നു പകൽ മൂന്നേകാലിനാണു സംഭവം. ഇടുക്കി ഡാമിലെത്തിയ യുവാവ് ഹൈമാസ് ലൈറ്റുകൾക്കു ചുവട്ടിൽ താഴിട്ടു പൂട്ടുകയായിരുന്നു. ലൈറ്റുകളുടെ ടവറിലും എർത്ത് വയറിലുമുൾപ്പെടെ പതിനൊന്നിടത്ത് ഇത്തരത്തിൽ താഴുകൾ കണ്ടെത്തി. ഡാമിന്‍റെ ഷട്ടർ ഉയർത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. അമർത്തുമ്പോൾ പൂട്ടു വീഴുന്ന തരത്തിലുള്ള താഴാണ് ഉപയോഗിച്ചിരുന്നത്.*സഹതാപ തരംഗമാണെന്നു ഗോവിന്ദൻ*?️പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപ തരംഗമാണെന്നും പരാജയം പരിശോധിച്ച് വിലയിരുത്തുമെന്നുമെന്നും അദ്ദേഹം പറഞ്ഞു.*നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ*?️പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13-ാം വിജയമായി കാണുന്നെന്ന് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. അപ്പയെ സ്നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പുതുപ്പള്ളിയിലെ നല്ലവരായ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതായും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പുതുപ്പള്ളിയിൽ പ്രചരണത്തിന് ഒറ്റക്കെട്ടായി ഇറങ്ങിയ ഓരോ നേതാക്കളുടെയും പേര് പ്രത്യേകം എടുത്തു പറഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചു.*ശക്തമായ മഴയ്ക്കു സാധ്യത*?️സംസ്ഥാനത്ത് സെപ്റ്റംബർ 08 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.*സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്‍റർനെറ്റ്*?️സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്‍റർനെറ്റ് ഉറപ്പാക്കുമെന്നു പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി – അപ്പർ പ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ – ഹയർസെക്കൻഡറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100 എംബിപിഎസ് വേഗതയിലും ബിഎസ്എന്‍എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്‍റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു.*നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ*?️പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ്റെ ഗംഭീര വിജയത്തിന് ശേഷം കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് നന്ദി അറിയിച്ചത്. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടിഉമ്മൻ്റെ ഉന്നത വിജയത്തിൻ്റെ പിന്നിലെ കരങ്ങൾ പ്രതിപക്ഷനേതാവിന്‍റേതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോട്ടയത്ത് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വി.ഡി സതീശന്‍റെ പ്രതികരണം.*ആരോപണവുമായി എൽഡിഎഫ് കൺവീനർ*?️പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പിച്ച സാഹചര്യത്തിലും ആരോപണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടികാലിയാണെന്ന് ഇപി ജയരാജൻ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിന്‍റെ വോട്ട് ഇടതു പക്ഷത്തിനു തന്നെ ലഭിച്ചിട്ടുണ്ട്. എന്നാൽ ബിജെപിയുടെ അക്കൗണ്ട് കാലിയാണ്. ആ വോട്ടുകളെല്ലാം ചാണ്ടി ഉമ്മനു തന്നെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.*ഇടതുപക്ഷം ജയിച്ചാല്‍ ലോകാദ്ഭുതം*?️പുതുപ്പള്ളിയില്‍ ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതമെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.*ഫ്ലൈറ്റിൽ എത്തിയ ബാഗേജിൽ പാമ്പും കുരങ്ങും*?️ബംഗളൂരു വിമാനത്താവളത്തിലെത്തിയ ബാഗേജിൽ നിന്ന് പിടിച്ചെടുത്തത് അപൂർവ ഇനത്തിൽ പെട്ട 78 പാമ്പുകളെയും ജീവൻ നഷ്ടപ്പെട്ട 6 കപൂചിൻ കുരങ്ങുകളെയും. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ബാങ്കോക് ഫ്ലൈറ്റിലാണ് ബാഗേജ് ബംഗളൂരുവിലെത്തിയത്. ഇതേത്തുടർന്ന് വന്യജീവികളെ കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് കേസെടുത്തു.*പ്രതിപക്ഷത്തെ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തി*?️ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി സംഘടിപ്പിക്കുന്ന അത്താഴവിരുന്നിൽ പ്രതിപക്ഷത്തെ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തതിനെതിരെയായിരുന്നു രാഹുലിന്‍റെ പ്രതികരണം.രാജ്യത്തെ 60% ജനങ്ങളുടെയും നേതാവിനെ ബിജെപി അത്താഴ വിരുന്നിലേക്ക് ക്ഷണിക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇതിനായി അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ജനങ്ങൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.*ബ്രിട്ടിഷ് പ്രധാനമന്ത്രിയെത്തി*?️ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക് ന്യൂ ഡൽഹിയിലെത്തി. ഭാര്യ അക്ഷത മൂർത്തിയും സുനാക്കിനൊപ്പമുണ്ട്.*ചലച്ചിത്ര നിർമാവ് രവീന്ദ്രർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ*?️പ്രമുഖ ചലച്ചിത്ര നിർമാവ് രവീന്ദ്രർ ചന്ദ്രശേഖരൻ തട്ടിപ്പുകേസിൽ അറസ്റ്റിൽ. തട്ടിപ്പു കേസിൽ സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ വ്യവസായിൽ നിന്നും പതിനാറുകോടി തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2020 ലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. മുനിസിപ്പൽ ഖരമാലിന്യം ഉർജമാക്കി മാറ്റുന്ന പവർ പ്രോജറ്റുമായി ബന്ധപ്പെട്ടാണ് പരാതിക്കാരനായ രവീന്ദർ ചന്ദ്രശേഖരനുമായി ബന്ധപ്പെടുന്നത്. തുടർന്ന് 2020 സെപ്റ്റംബർ 17 ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുത്തുകയും 15,83,20,000 രൂപ നൽകുകയും ചെയ്തു. തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ് ആരംഭിക്കുകയോ പണം തിരികെ നൽകികയോ ചെയ്തില്ല എന്നതാണ് പരാതിക്കടിസ്ഥാനം.*മണിപ്പൂരിൽ വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെട്ടു*?️മണിപ്പൂരിലെ തെങ്ക്നോപാൽ ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ 45 സ്ത്രീകൾ അടക്കം അമ്പതിൽ അധിരം പേർക്ക് പരിക്കേറ്റിട്ടുണ്ട്.*ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രി രാജ്യസഭയിലേക്ക്*?️ഉത്തർപ്രദേശ് മുൻ ഉപമുഖ്യമന്ത്രി ദിനേശ് ശർമ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ രാജ്യസഭാ എംപി ഹർദ്വാർ ദുബേയുടെ മരണത്തെത്തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ദിനേശ് ശർമ തെരഞ്ഞെടുക്കപ്പെട്ടത്.*സർവേക്ക് കൂടുതൽ സമയം*?️ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനായി 8 ആഴ്ച കൂടി അധിക സമയം അനുവദിച്ച് വാരണാസി കോടതി. പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച മുസ്ലിം പള്ളി പഴയ ക്ഷേത്രമന്ദിരത്തിനു മുകളിലാണോ കെട്ടിപ്പടുത്തതെന്ന് കണ്ടെത്തുന്നതിനായാണ് ശാസ്ത്രീയ സർവേ നടത്തുന്നത്.*സംവിധായകനും നടനുമായ ജി. മാരിമുത്തു അന്തരിച്ചു*?️തമിഴിലെ പ്രശസ്ത സംവിധായകനും നടനുമായ ജി. മാരിമുത്തു അന്തരിച്ചു. 57വയസ്സായിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാരിമുത്തു മരിച്ചതായി ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘമാണ് സ്ഥിരീകരിച്ചത്. തമിഴ് സീരിയലിനു വേണ്ടി ഡബ്ബിങ് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് മാരിമുത്തു കുഴഞ്ഞു വീണത്.*ഷോക്കേറ്റ് മൂന്നുമരണം*?️ചേർത്തല കണിച്ചുകുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുമരണം. ബിഹാർ സ്വദേശികളായ ആദിത്യ കുമാർ(20), കാശിറാം(48), ബംഗാൾ സ്വദേശി ധനഞ്ജയ് ശുഭ(42) എന്നിവരാണ് മരിച്ചത്.*ഇന്ത്യ– പാകിസ്ഥാൻ മത്സരത്തിന് പകരം ദിവസം*?️ഏഷ്യാകപ്പ്‌ ക്രിക്കറ്റിലെ ഇന്ത്യ– പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിന് മാത്രമായി പകരം ദിവസം. ഞായറാഴ്‌ച കളി മഴമൂലം മുടങ്ങിയാൽ തിങ്കളാഴ്‌ചയും തുടരും. സൂപ്പർഫോറിലെ മറ്റ്‌ മത്സരങ്ങൾക്കൊന്നും പകരം ദിവസമില്ല. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തിലാണ്‌ കളി. മഴയുണ്ടാകുമെന്നാണ്‌ കാലാവസ്ഥാ പ്രവചനം. ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പിൽ ഏറ്റുമുട്ടിയപ്പോൾ മഴ കളി മുടക്കിയിരുന്നു. അന്ന്‌ പകരം ദിവസമുണ്ടായിരുന്നില്ല.*ഐഎസ്‌എൽ ഫുട്‌ബോൾ മത്സരങ്ങൾ നീട്ടില്ല*?️ഏഷ്യൻ ഗെയിംസിനായി ഐഎസ്‌എൽ ഫുട്‌ബോൾ മത്സരങ്ങൾ നീട്ടണമെന്ന ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ ആവശ്യം തള്ളി. 21ന്‌ കൊച്ചിയിലാണ്‌ ഐഎസ്‌എൽ പത്താംപതിപ്പിന്റെ കിക്കോഫ്‌. കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും രാത്രി എട്ടിന്‌ മുഖാമുഖം കാണും. മുൻ സീസണിൽ കളി ഏഴരയ്‌ക്കായിരുന്നു.*ഗോൾഡ് റേറ്റ്*ഗ്രാമിന് 5500 രൂപപവന്റെ വില 44000 രൂപ