ഫലം കാത്ത് പുതുപ്പള്ളി*
?️വോട്ടെടുപ്പ് കഴിഞ്ഞു ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോൾ പുതുപ്പള്ളിയിൽ രണ്ടു മുന്നണികളും കണക്കുകൂട്ടലുകളിൽ. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിരക്കൊഴിഞ്ഞ് മണ്ഡലം ശാന്തമാണ്. സ്ഥാനാർഥികളും ഒഴിവുദിനം ആസ്വദിച്ചപ്പോൾ നേതൃത്വം വിലയിരുത്തലുകളിലായിരുന്നു. എന്നാൽ, അവകാശവാദങ്ങൾക്കൊന്നും മുന്നണികൾ തയാറല്ല. മണ്ഡലത്തിലെ പ്രശ്നങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു സ്ഥാനാർഥികൾ അഭിപ്രായപ്പെടുന്നു. എന്നാൽ, കൂടുതലൊന്നും പറയാനില്ല, എല്ലാം വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാമെന്നാണ് അവരുടെ പക്ഷം.
*പെൺകുട്ടിക്ക് ക്രൂര പീഡനം*?️ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് ക്രൂര പീഡനം. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 5 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറും മുൻപേയാണ് പുതിയ സംഭവം.*എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ പിടികൂടി*
?️ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. പ്രതി ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തി പോലീസ് എത്തിയപ്പോൾ, പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടേയും സഹായത്തോടെ പ്രതിയെ പിന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു
.*കുട്ടിയുടെ കരച്ചിൽ കേട്ടു; സംഭവം വിവരിച്ചു സമീപവാസി*?️കുട്ടിയുടെ കരച്ചിൽ കേട്ടു. പിന്നീട് ആ നിലവിളി അടുത്തുവന്നു. ജനൽവഴി നോക്കുമ്പോൾ ഒരുത്തൻ കുട്ടിയെ തല്ലാനോങ്ങുന്നു. കുഞ്ഞ് നിലവിളിക്കുന്നു. ഉടൻ ഭാര്യയെ വിളിച്ചെഴുന്നേൽപ്പിച്ചു. സമീപവാസികളായ അബൂബക്കറിനെയും ഷാജിയെയും കൂട്ടി ഉടൻ തിരയാൻ ആരംഭിച്ചു’–പീഡനശ്രമത്തിനിരയായ കുട്ടിയുടെ സമീപവാസിയായ സുകുമാരന്റെ വാക്കുകൾ. സുകുമാരനും മറ്റുള്ളവരും ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് കുട്ടിയെ ജീവനോടെ ലഭിച്ചത്.‘പുലർച്ചെ 2.15ന് മൂത്രമൊഴിക്കാൻ എഴുന്നേറ്റതാണ് ഞാൻ. മൂത്രമൊഴിച്ചശേഷം തിരികെവന്ന് ബഡ്ഡിലിരുന്നു. പുറത്ത് നല്ലമഴയുണ്ടായിരുന്നു. അതിനിടെയിലാണ് നിലവിളി കേട്ടത്. ജനൽവഴി നോക്കിയപ്പോൾ ചുവന്ന നിറത്തിലുള്ള ഷർട്ട് ധരിച്ചയാൾ ഒരു കുട്ടിയുമായി നടന്നുവരുന്നു. അയാൾ കുഞ്ഞിനെ അടിക്കാനോങ്ങുന്നു. സംശയം തോന്നി ഭാര്യയെ വിളിച്ചുണർത്തി.’
*സംസ്ഥാനത്ത് കള്ളുഷാപ്പ് ലേലം ഓൺലൈനിൽ*?️സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി വിൽക്കുക. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപ്പന. ഓൺലൈൻ വഴി അനുമതിക്കായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുക്കിട്ടാകും തെരഞ്ഞെടുക്കുക.
*പേരുമാറ്റം സംബന്ധിച്ച് രാജ്യങ്ങളിൽ നിന്ന് അപേക്ഷ ലഭിച്ചാൽ പരിഗണിക്കും; ഐക്യരാഷ്ട്ര സഭ*?️പേരുമാറ്റവുമായി ബന്ധപ്പെട്ട് അതാത് രാജ്യങ്ങളിൽ നിന്ന് അപേക്ഷ ലഭിക്കുകയാണെങ്കിൽ പരിഗണിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യയുടെ പേരുമാറ്റത്തെ ചൊല്ലി വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിനു മറുപടിയായാണ് യു.എൻ.ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് ഫർഹാൻ ഹഖിന്‍റെ മറുപടി.*മണർകാട് പള്ളിയിൽ ദർശന പുണ്യം നേടി ആയിരങ്ങൾ*?️ആഗോള മരിയൻ തീർഥാടന കേന്ദ്രമായ വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദർശന സായൂജ്യമണിഞ്ഞ് വിശ്വാസ സഹസ്രങ്ങൾ. വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങൾക്ക് ആത്മീയ നിർവൃതിയും അനുഗ്രഹവും പകർന്ന് ദർശന പുണ്യമേകി കത്തീഡ്രലിൽ നട തുറന്നു. കത്തീഡ്രലിലെ പ്രധാന മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ചരിത്രപ്രസിദ്ധമായ ചടങ്ങാണ് നടതുറക്കൽ. എട്ടുനോമ്പാചരണത്തിന്‍റെ ഏഴാം ദിവസമാണ് ‘നടതുറക്കൽ’ നടക്കുന്നത്.
*കാതോലിക്ക ബാവായ്ക്ക് റഷ്യൻ സഭയുടെ ആദരം*?️റഷ്യ സന്ദർശിക്കുന്ന ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയ്ക്കും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രതിനിധി സംഘത്തിനും ഊഷ്മളമായ വരവേൽപ്പ് നൽകി റഷ്യൻ ഓർത്തഡോക്സ് സഭ. സഭയുടെ തലവൻ കിറിൽ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ മോസ്കോയിലെ ഡോർമെന്റേഷൻ കത്തീഡ്രലിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും മലങ്കര സഭയുടെ പ്രതിനിധി സംഘവും സംബന്ധിച്ചു.
*ഇടുക്കി അണക്കെട്ടിൽ സുരക്ഷാ വീഴ്ച*?️ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച. അണക്കെട്ടിൽ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടിൽ താഴിട്ടുപൂട്ടി. ഷട്ടർ ഉയർത്തി റോപ്പിൽ ദ്രവകം ഒഴിച്ചു. കെഎസ്ഇബിയുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. യുവാവ് കടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു.
*രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ ഒരു കുട്ടിക്കും സൗജന്യചികിത്സ നിഷേധിക്കരുത്: വീണാ ജോർജ്*?️ആധാർ, റേഷൻകാർഡ് തുടങ്ങിയ രേഖകൾ കൈവശമില്ലാത്തതിന്‍റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിത്സയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്കു കുട്ടിയെ എത്തിച്ചാൽ മതിയായ രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ ചികിത്സ നിഷേധിക്കരുത്. ആദ്യം കുട്ടിക്കു മതിയായ ചികിത്സ ഉറപ്പ് വരുത്തണം. അതിന് ശേഷം രേഖകൾ എത്തിക്കാനുള്ള സാവകാശം നൽകണമെന്നും മന്ത്രി നിർദേശം നൽകി.
*ചക്രവാതച്ചുഴി*?️ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 07 മുതൽ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
*വന്ദേ ഭാരതിനു കല്ലേറ്: മലപ്പുറത്ത് 2 ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ*?️വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. റെയിൽവേ സുരക്ഷാ സേനയണ് താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. ഷൊർണൂർ റെയിൽവേ സുരക്ഷാ സേന കമാൻഡർ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്
.*കോടതിവളപ്പിൽ മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു*?️മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെതിരായ കേസിൽ പൊലീസിന് താക്കീതുമായി കോടതി. കോടതി നിർദേശം ലംഘിച്ച് കോടതി വരാന്തയിൽ ഗ്രോ വാസു മുദ്രാവാക്യം വിളിച്ചതിനാണ് പൊലീസിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചത്. കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കികൊണ്ടു പോകുന്നതിനിടെയായിരുന്നു മുദ്രാവാക്യം വിളി. കോടതി വരാന്തയിൽ മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കരുതെന്ന് കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.*പി.വി. അന്‍വറിനെതിരേ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്*?️പി.വി. അൻവർ എംഎൽഎയ്‌ക്കെതിരേ താലൂക്ക് ലാൻഡ് ബോർഡിന്‍റെ നിർണായക കണ്ടെത്തൽ. ഭൂപരിധി നിയമം മറികടക്കാനായി പി.വി. അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എന്‍റർടെയിൻമെന്‍റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.*എംജി സർവകലാശാലയിലെ തലമുറ സംഗമം ബിസിഎം കോളെജിൽ 9ന്*?️തെരഞ്ഞെടുത്ത 100 മുതിർന്ന പൗരന്മാരും 100 വിദ്യാർഥികളും മുഖാമുഖം പങ്കെടുക്കുന്ന തലമുറകളുടെ സംഗമം കോട്ടയം ബിസിഎം കോളെജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 9മുതൽ 4 വരെ നടക്കും. എം.ജി സർവകലാശാല നടപ്പിലാക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ തേർഡ് ഏജ് (U3A)എന്ന മുതിർന്നവരുടെ മുന്നേറ്റത്തിന്‍റെ ഭാഗമാണിത്. ഇന്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) നേതൃത്വം കൊടുക്കുന്ന യു.ത്രീ.എ കേരളത്തിലെ എല്ലാ ജില്ലകളിലും എത്തിക്കഴിഞ്ഞു. മാർച്ച് 11ന് ആയിരുന്നു ഉദ്ഘാടനം.
*പാലക്കാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു*?️പാലക്കാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് അപകടം ഉണ്ടായത്. നീലാമലക്കുന്ന് സ്വദേശികളായ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്.*
പിടി സെവനെ കൂടിനു പുറത്തിറക്കി*?️ധോണിയിൽ വനം വകുപ്പ് പിടികൂടി സംരക്ഷിച്ചു വരുന്ന പിടി സെവന്‍ ആനയെ കൂടിനു പുറത്തിറക്കി. പിടികൂടി ഏഴര മാസങ്ങൾക്കു ശേഷമാണ് കൂടിന് പുറത്തിറക്കുന്നത്. ആനയുടെ ഇടതു കണ്ണിന് കാഴ്ച നഷ്ടമായിരുന്നു. ഇതിന്‍റെ ചികിത്സയ്ക്കായാണ് ഇപ്പോൾ ആനയെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്.*സൗരദൗത്യത്തിനിടെ സെൽഫിയെടുത്ത് ‘ആദിത്യ എൽ 1’*?️രാജ്യത്തിന്‍റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 ൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. എൽ 1 ന് ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലേക്കുള്ള യാത്രക്കിടെ ആദിത്യ പകർത്തിയ സെൽഫിയും ഭൂമിയുടേയും ചന്ദ്രന്‍റേയും ചിത്രവുമാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.സെപ്റ്റംബർ രണ്ടാം തീയതി പകൽ 11.50നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിന്‍റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ആദിത്യ എൽ 1 കുതിച്ചുയർന്നത്. 125 ദിവസമെടുത്ത് 15 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക.*പരിശീലത്തിനിടെ ജാവലിന്‍ തലയിൽ തുളച്ചുകയറി; 15 കാരന് ദാരുണാന്ത്യം*?️മഹാരാഷ്ട്രയിലെ സ്കൂളിൽ ജാവലിന്‍ ത്രോ പരിശീലത്തിനിടെ ജാവലിന്‍ തലയിൽ തുളച്ചുകയറി 15 കാരന് ദാരുണാന്ത്യം. ഹുജെഫ ദാവാരെയാണ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.റായ്ഗഡ് ജില്ലയിലെ പുരാർ ഐഎന്‍ടി ഇംഗ്ലിഷ് സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.*ഇന്ത്യ – ആസിയാൻ സഹകരണം ശക്തമാക്കാൻ 12 ഇന നിർദേശം മുന്നോട്ട് വച്ച് പ്രധാനമന്ത്രി*?️നയതന്ത്ര പങ്കാളിത്തവും ഡിജിറ്റൽ ട്രാൻസ്ഫോർമേഷനും അടക്കമുള്ള മേഖലകളിൽ ഇന്ത്യ- ആസിയാൻ സഹകരണം ശക്തമാക്കുന്നതിനായി 12 ഇന നിർദേശം മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഇരുപതാമത് ആസിയാൻ -ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.*ജി20: ബൈഡനെ സ്വീകരിക്കാൻ 2000 മൺ ചെരാതുകൾ കൊണ്ട് മണൽശിൽപ്പം*?️ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലേക്കെത്തുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ സ്വീകരിക്കാനായി 2000 മൺ ചെരാതുകൾ കൊണ്ടുള്ള മണൽ ശിൽപ്പം തീർത്ത് പ്രശസ്ത മണൽശിൽപ്പ കലാകാരൻ സുദർശൻ പട്നായിക്. പുരി ബീച്ചിലാണ് ശിൽപ്പം നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂ ഡൽഹിയിലാണ് ജി20 ഉച്ചകോടി.*യുപിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 500 തത്തകളുമായി 3 പേർ പിടിയിൽ*?️അനധികൃതമായി തത്തകളെ കടത്താൻ ശ്രമിച്ച അന്തർസംസ്ഥാന സംഘത്തിലെ 3 പേർ ഉത്തർപ്രദേശിൽ പിടിയിൽ. ഇവരിൽ നിന്ന് വിൽപ്പന നിയന്ത്രിക്കപ്പെട്ട സ്പീഷ്യസിൽ പെട്ട 500 തത്തകളെ പിടിച്ചെടുത്തു. പ്രയാഗ് രാജിൽ നിന്ന് വാരണാസിയിലേക്ക് തത്തകളായി പോകും വഴി കീഡ്ഗഞ്ചിൽ വച്ചാണ് ഇഞ്ചമാം, മുഹമ്മദ് വാസിം, മുഹമ്മദ് ആരിഫ് എന്നിവർ പിടിയിലായത്.*മണിപ്പൂർ സംഘർഷം: 5 ജില്ലകളിൽ കർഫ്യു ഇളവ്*?️മണിപ്പൂരിലെ 5 ജില്ലകളിൽ കർഫ്യു ഇളവ് പ്രഖ്യാപിച്ച് അധികൃതർ. ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ വാങ്ങുന്നതിനു വേണ്ടിയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, കാക്ചിങ് ജില്ലകളിൽ രാവിലെ 5 മുതൽ വൈകിട്ട് 6 മണി വരെയും തോബാൽ ജില്ലയിൽ രാവിലെ 5 മുതൽ വൈകിട്ട് 8 മണി വരെയും ബിഷ്ണുപുരിൽ രാവിലെ 5 മുതൽ പകൽ 11 മണി വരെയുമാണ് ഇളവ്.*സനാതന ധർമ പരാമർശം*?️സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന തന്‍റെ പരാമർശത്തെ വംശഹത്യയെന്ന് വളച്ചൊടിച്ച് ശ്രദ്ധ തിരിക്കുകയാണ് മോദിയും കൂട്ടരും. ഒരു തരത്തിൽ തനിക്കവരോട് സഹതാപമാണ് തോന്നുന്നതെന്നും ഉദയനിധി കൂട്ടിച്ചേർത്തു.തനിക്കെതിരേയുള്ള കേസുകൾ എല്ലാം പാർട്ടി പ്രസിഡന്‍റിന്‍റെയും ഹൈക്കമാൻഡിന്‍റെയും ഉപദേശങ്ങൾ അനുസരിച്ച് നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം.*ഗോൾഡ് റേറ്റ്*ഗ്രാമിന് 5490 രൂപപവന് 43920 രൂപ