ആലുവ ചാത്തന്‍പുറത്ത് ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്.
കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി പൊലീസ് എത്തിയപ്പോള്‍ നദിയിലേക്ക് ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. അക്രമിക്കപ്പെട്ട കുട്ടിയും ദൃകസാക്ഷി സുകുമാരനും ദൃശ്യങ്ങള്‍ കണ്ട പ്രതി തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി അയല്‍വാസികള്‍ കേട്ടതോടെയാണ് അക്രമത്തിന്റെ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ പാടത്ത് നിന്ന് കണ്ടെത്തിയത്.
ആലുവയില്‍ പീഡനത്തിനിരയായ കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി സുകുമാരന്‍. കുട്ടിയുടെ ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. ശരീരത്തിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
രാത്രി രണ്ടേകാലിന് കുട്ടിയുടെ കരച്ചില് കേട്ടാണ് ശ്രദ്ധിച്ചത്. കുട്ടിയുമായി പ്രതി പോകുന്നത് കണ്ടിരുന്നു. കുട്ടിയെ അയാള്‍ മര്‍ദിക്കുന്നുണ്ടായിരുന്നു കുട്ടി കരഞ്ഞതോടെ വായ പൊത്തിപ്പിടിച്ചു. പിന്നാലെ പോയി പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുട്ടിയുടെ പിന്‍ഭാഗത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. കാലിലൂടെ രക്തം ഒലിച്ചിറങ്ങുന്ന അവസ്ഥയായിരുന്നു. കുട്ടിയുമായി വീട്ടിലെത്തുമ്പോഴാണ് കാണാതായ വിവരം കുടുംബം അറിയുന്നതെന്നും സുകുമാരന്‍ പറഞ്ഞു.