വാർത്താ പ്രഭാതം

രാജ്യത്ത് ഇന്ധനവില കുറച്ചേക്കും*

?️പാചകവാതക വിലയ്ക്ക് പിന്നാലെ ഇന്ധനവിലയും കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ദിപാവലിയോടനുബന്ധിച്ച് പെട്രോൾ ഡീസൽ വിലയിൽ മൂന്നു മുതൽ 5 രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. നവംബർ- ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം.

*ഗണേഷിന്‍റെ മന്ത്രിസ്ഥാനം; പ്രതീക്ഷ കൈവിടാതെ കേരള കോൺഗ്രസ് (ബി)*?️സർക്കാരിന് നിരന്തരം തലവേദനയാവുന്ന കെ.ബി. ഗണേഷ് കുമാറിനുള്ള മുന്നറിയിപ്പെന്ന വണ്ണമാണ് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം അടുത്തിടെ സിപിഎം ഏറ്റെടുത്തത്. പിന്നീടുള്ള കൂടിക്കാഴ്ചയിൽ കാര്യങ്ങൾ ഗണേഷ് കുമാറിന് അനുകൂലമായി വന്നെങ്കിലും സർക്കാരിന്‍റെ ഈ നടപടിയെ ആശങ്കയോടെയാണ് കേരള കോൺഗ്രസ് (ബി) വിഭാഗം നോക്കികാണുന്നത്. മുൻ ധാരണ പ്രകാരം നവംബറിലാണ് ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം കൈമാറേണ്ടത്. സർക്കാരിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിൽ ആശങ്കയുണ്ടെങ്കിലും പ്രതീക്ഷയിൽ തന്നെയാണ് നേതാക്കൾ.സമയപരിധിക്ക് മുമ്പ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകേണ്ടെന്നാണ് നിലവിൽ പാർട്ടിയിലെ ധാരണ.

*”ബിജെപി വോട്ടുകൾ ചാണ്ടി ഉമ്മൻ വാങ്ങിയിട്ടുണ്ടെങ്കിൽ അവർ തന്നെ ജയിക്കും”, എം.വി. ഗോവിന്ദൻ*?️പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ യൂഡിഎഫിലേക്ക് പോയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതുപ്പള്ളിയിൽ ബിജെപിക്ക് 19000 വോട്ടുകളാണുള്ളത്. അത് യുഡിഎഫിലേക്ക് പോയാൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിക്കും, അല്ലെങ്കിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്കി സി. തോമസ് വിജയിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

*കേരള പദ്ധതികളെ അഭിനന്ദിച്ച് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി*?️സംസ്ഥാനം ഭക്ഷ്യ-പൊതുവിതരണ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളെ അഭിനന്ദിച്ച് കേന്ദ്രഭക്ഷ്യ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്ര. കേരളത്തിലെ ഭക്ഷ്യ വിതരണരംഗത്ത് നടപ്പിലാക്കുന്ന നൂതനസംരംഭങ്ങൾ കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനു ലഭിക്കേണ്ട കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കുന്ന വിഷയം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുമായി കേന്ദ്രഭക്ഷ്യ വകുപ്പ് സെക്രട്ടറി സഞ്ജീവ് ചോപ്രയുമായി ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇത്.

*ഉദയനിധിക്കെതിരേ ഗണേഷ് കുമാർ*?️സനാതന ധർമത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞും. ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുന്നത് ശരിയായ രീതിയല്ലെന്നും ഗണേഷ് കുമാർ

.*പേരുമാറ്റത്തിൽ പ്രതികരിച്ച് രാഹുൽ*?️ ‘ഇന്ത്യ-ഭാരത്’ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ത്യ’, ‘ഭാരത്’, ‘ഹിന്ദുസ്ഥാൻ’ എല്ലാത്തിന്‍റെയും അർഥം സ്നേഹമാണ്. ഉയരങ്ങളിലേക്ക് പറക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു രാഹുലിന്‍റെ പാരമർശം. ഭാരത് ജോഡോ യാത്രയുടെയും മറ്റു പൊതുജനങ്ങൽക്കൊപ്പം ചിലവഴിക്കുന്ന വീഡിയോക്ക് അടിക്കുറിപ്പായാണ് പേരുമാറ്റത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്

.*പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ; അനുരാഗ് ഠാക്കൂർ*?️’ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന് ‘ഭാരത്’ എന്ന പേരാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതെന്ന പ്രചാരണം വെറും അഭ്യൂഹങ്ങളാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ജി20 ഉച്ചകോടിയെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ‘ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്.*

പ്രധാനമന്ത്രിയുടെ കുറിപ്പിലും പേര് മാറ്റം*?️രാജ്യത്തിന്‍റെ പേര് ഇന്ത്യയെന്നത് മാറ്റി ‘ഭാരത്’ എന്നാക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ, ഔദ്യോഗിക കുറിപ്പില്‍ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാന്‍ ഉച്ചകോടിക്കായി ഇന്തോനേഷ്യയിലേക്കു പോകുന്നതിന്‍റെ ഔദ്യോഗിക കുറിപ്പിലാണ് നരേന്ദ്രമോദി ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.*കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതി*?️കേരളത്തിൽ വ്യാപകമായി ആക്രമണത്തിൽ പദ്ധതിയിട്ടെന്ന കേസിൽ ഒരാൾ പിടിയിൽ. ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദ് ചെന്നൈയിൽ അറസ്റ്റിലായത്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ രേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈയിൽ വച്ച് ഇയാൾ പടിയിലാവുകയായിരുന്നു.

*പ്രതിപ‍ക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന് പേരിടണം:ശശി തരൂർ*?️പ്രതിപ‍ക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് ‘ഭാരത്’ എന്ന പേരിടണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘ഭാരത്’ (അലയൻസ് ഫോർ ബെറ്റർമെന്‍റ്, ഹാർമണി ആൻഡ് റെസ്പോൺസിബിൾ അഡ്വാൻസ്മെന്‍റ് ഫോർ ടുമോറോ)(Alliance for Betterment, Harmony And Responsible Advancement for Tomorrow) എന്ന പേരിട്ടാൽ കേന്ദ്രസർക്കാർ ഈ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നും അദേഹം പരിഹസിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തരൂരിന്‍റെ പ്രതികരണം.

*എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളുടെ അറസ്റ്റ് വിലക്കി സുപ്രീം കോടതി*?️മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളുടെ സുപ്രീം കോടതി. വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകി സംഘർഷം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് എഡിറ്റേഴ്സ് ഗിൽഡ് സംഘത്തിനെതിരേ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ സെപ്റ്റംബർ 11 വരെ നടപടി പാടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പാർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്

.*9 ആവശ്യങ്ങളുമായി മോദിക്ക് സോണിയയുടെ കത്ത്*?️ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന്‍റെ അജൻഡ ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. പ്രത്യേക സമ്മേളനത്തിന് ഇതുവരെ അജൻഡ നിശ്ചയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ സോണിയ മണിപ്പൂർ പ്രശ്നമുൾപ്പെടെ ഒമ്പതു വിഷയങ്ങൾ ചർച്ചയ്ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണു കത്ത് നൽകിയിരിക്കുന്നത്

.*വെല്ലുവിളിച്ച് സി.വി. വർഗീസ്*?️പരസ്യ പ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. സിപിഎമ്മിന്‍റെ പാർട്ടി ഓഫീസുകൾ അടച്ചു പൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സി.വി. വർഗീസ് വെല്ലുവിളി നടത്തി. ഇന്നലെ അടിമാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്‍റെ വെല്ലുവിളി

.*7 ജില്ലകളിൽ യെലോ അലർട്ട്*?️സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദം പടിഞ്ഞാറു ദിശയിൽ ഒഡീശ -ഛത്തീസ്ഗഡ് ഭാഗത്തേക്ക്‌ സഞ്ചരിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ( ബുധനാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യപിച്ചു

.*ആസ്റ്റർ പി.എം.എഫ് ആശുപത്രിയിൽ ജോലിക്കൊരുങ്ങി അജിത്ത്*?️അപ്രതീക്ഷിതമായി ലഭിച്ച ഓണക്കോടിയുടെയും നിയമന ഉത്തരവിന്‍റേയും അമ്പരപ്പ് ഇനിയും അജിത്തിനെ വിട്ടുമാറിയിട്ടില്ല. നിനച്ചിരിക്കാതെ മുന്നിലെത്തിയ അതിഥികളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം അത്ഭുതത്തിന് വഴി മാറുകയായിരുന്നു. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയിലൂടെ ജീവിതംതിരിച്ച് പിടിച്ച കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശി അജിത്തിനെ കാണാനെത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻയാസീൻ, കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കൊല്ലം ആസ്റ്റർ പി.എം.എഫ് എന്നിവിടങ്ങളിലെ കൺസൾട്ടന്റ് മൾട്ടി ഓർഗൻ സർജനായ ഡോ. ബിജു ചന്ദ്രൻ എന്നിവരായിരുന്നു സർപ്രൈസ് ഒരുക്കി ഏവരെയും ഞെട്ടിച്ചത്.

*കെ.എം. ഷാജിക്കെതിരായ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക് നീട്ടി*?️പ്ലസ്ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ. എം. ഷാജിക്കെതിരായ എഫ്ഐആർ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതു സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്കു നീട്ടി. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ച് ഷാജി കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷ കണക്കിലെടുത്താണ് ഹർജി പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് നീട്ടാൻ സുപ്രീം കോടതി തീരുമാനിച്ചത്

.*പഞ്ചനക്ഷത്ര ഹോട്ടലില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി*?️പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ സുഗതന്‍, ഭാര്യ സുനില എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ച ദമ്പതികളുടെ മകളുടെ വിവാഹം ഏതാനും ദിവസം മുൻപ് ഈ ഹോട്ടലിൽ നടന്നിരുന്നു. ഇതിൻ്റെ ബില്ലുമായി ബന്ധപ്പെട്ട് ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പാക്കാൻ എന്ന പേരിൽ എത്തിയാണു മുറിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചു

*വാഗമണ്ണിന്‍റെ ആകാശക്കാഴ്ചയൊരുക്കി ചില്ലുപാലം തുറന്നു*?️രാജ്യത്ത് കാൻഡി ലിവർ മാതൃകയിലുള്ള ഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണ്ണിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണു 40 മീറ്റർ നീളത്തിൽ ചില്ലുപാലം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തോടെ അഡ്വഞ്ചർ പാർക്കിലാണു പാലം. ഒരേ സമയം 15 പേർക്ക് കയറാം. അഞ്ചുമുതൽ പരമാവധി 10 മിനിറ്റുവരെ പാലത്തിൽ നിൽക്കാൻ അനുവദിക്കും. പ്രായഭേദമെന്യേ 500 രൂപയാണ് ഫീസ്.

*ഓപ്പറേഷൻ ഫോസ്‌കോസ്*?️ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ വളരെ വേഗത്തിൽ തീരുമാനമെടുക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

*ദുർമന്ത്രവാദത്തിനായി 65 കാരനെ കൊന്നു; ഝാർഖണ്ഡിൽ 7 പേർ അറസ്റ്റിൽ*?️ദുർമന്ത്രവാദത്തിനായി അറുപത്തിയഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ ഝാർഖണ്ഡിൽ 7 പേരെ അറസ്റ്റ് ചെയ്തു. ഖുന്തി ജില്ലയിൽ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. ഭാനു മുണ്ഡ എന്നയാളെ റാഞ്ചിയിൽ നിന്ന് 80 കിലോമീറ്റർ ദൂരെയുള്ള സെരേൻഗട്ടു ഗ്രാമത്തിൽ വച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു

.*ഗോൾഡ് റേറ്റ്*ഗ്രാമിന് 5500 രൂപ പവന് 44000 രൂപ