മംഗലംഡാം : നെന്മാറ സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും , വനംവകുപ്പിന്റെയും , ഗൂഞ്ചിന്റെയും നേതൃത്വത്തിൽ മംഗലം ആദിവാസി ഊരുകളിൽ പഠനോപകരണ വിതരണം നടത്തി .പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പഠനോപകരണ വിതരണങ്ങൾ നടത്തിയത് . മംഗലംഡാം കവിളുപാറ ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി മംഗലം ഡാം ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹാഷിം ഉദ്ഘാടനം നിർവഹിച്ചു സംരക്ഷണ സമിതി സെക്രട്ടറി വിനീത്, സത്യൻ പാറക്കൽ , സിനിമാട്ടോ ഗ്രാഫർ അനിൽ. കെ.ചാമി, യോഗ അസോസിയേഷൻ ജില്ല ജോയിൻ സെക്രട്ടറി പി. ആർ .അനിൽകുമാർ സാമൂഹ്യ പ്രവർത്തകരായ ഡോ: കീർത്തി, ഹരിക്കിള്ളിക്കാവിലമ്മ, സജിത് .ആർ , സത്യൻ പാറക്കൽ, എം.വിവേഷ് , അനിത കൃഷ്ണമൂർത്തി എന്നിവർ സംബന്ധിച്ചു.