ബെന്നി വർഗിസ്
വടക്കഞ്ചേരി. ആനവാരി വഞ്ചി അപകത്തിൽ മരിച്ചവർക്ക് നാടിന്റെ അന്ത്യാഞ്ജലി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ കൊട്ടിശ്ശേരിക്കുടിയിൽ പോൾസൻ മകൻ വിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് എന്ന സിറാജ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവർക്കാണ് നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകിയത്. രാവിലെ 8.30 ന് കൊള്ളിക്കാട് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
തുർന്ന് മൃതദേഹങ്ങൾ ഓരോരുത്തരുടെയും വസതിയിലേയ്ക്ക് കൊണ്ടുപോയി. വാണിയമ്പാറ ഓർത്തഡോക്‌സ് പള്ളിയിൽ വിബിന്റെയും, പന്തലാംപാടം മയ്യത്താങ്കര പള്ളിയിൽ നൗഷാദിന്റെയും തിരുവില്വാമല ഐവർമഠത്തിൽ അജിത്തിന്റെയും മൃതദേഹങ്ങൾ സംസ്‌കരച്ചു
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കൊമ്പഴ വാർഡിലെ സമീപവാസികളായ മൂന്ന് പേരും തിങ്കളാഴ്ചയാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ മുതൽ എൻഡിആർഎഫ്, അഗ്‌നിരക്ഷാസേന എന്നിവർ ചേർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിൽ ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു