നെന്മാറ: കയറാടി സെന്റ് തോമസ് യു. പി. സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ബാല്യ സ്മൃതി സംഘടിപ്പിച്ചു. 1980ലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ 52 പേരാണ് 35 വര്‍ഷത്തിനുശേഷം ഒത്തുകൂടിയത്. സഹപാഠികളുടെ ഏറെ കാലത്തെ പ്രയത്നത്തിനൊടുവിലാണ് പലരെയും തേടിപ്പിടിക്കാനായത്.
ഇതിനായി പ്രത്യേക വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ച പരസ്പരം അന്വേഷിച്ചാണ് പലസ്ഥലത്ത് ജോലി ചെയ്തും, താമസം മാറിയും അച്ഛനും, അമ്മയും, മുത്തശ്ശിയും, മുത്തച്ഛനും ആയവര്‍ പരസ്പരം പഴയ വിദ്യാലയത്തില്‍ ഒത്തുകൂടിയത്.
പലര്‍ക്കും പലരെയും ഇപ്പോള്‍ തിരിച്ചറിയാനാവാത്ത രീതിയില്‍ മാറി പോയിരുന്നു. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച തുക സ്കൂള്‍ ഉച്ച ഭക്ഷണ ഫണ്ടിലേക്ക് കൈമാറി. പഴയ സ്കൂള്‍ മുറ്റത്തും, വരാന്തയിലും ക്ലാസ് റൂമിലെ കുസൃതികളും, കൗതുകങ്ങളും പരസ്പരം പങ്കുവച്ച് പരസ്പരം ബാല്യ സ്മൃതികള്‍ കൈമാറി.
കയറാടി സെന്റ് തോമസ് യു.പി. സ്കൂളിന്റെ നാലാമത് ബാച്ചുകാരാണ് ഇവര്‍. ബാല്യസ്മൃതി എന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ മേബിള്‍ ഉദ്ഘാടനം ചെയ്തു. ഷാജി പൗലോസ് സ്വാഗതവും ഷെരീഫ് തോട്ടത്തില്‍ അധ്യക്ഷനുമായി. ടി.സി. ജിബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗിരീഷ്, കെ.എം. മുംതാസ്, ജിബു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. എസ്.ദിനേഷ് ബാബു നന്ദി പറഞ്ഞു.