പീച്ചി റിസർവോയറിലെ വഞ്ചി അപകടം; മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി

Breaking News:
വാണിയംപാറ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായ
ആറുമുഖൻ മകൻ അജിത്ത് (21), പൊട്ടിശേരിക്കുടിയിൽ പോൾസൻ മകൻവിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ്(29), എന്നിവരുടെ മൃതുദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടു കൂടിയാണ് പീച്ചി റിസർവോയറിൽ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കൾ അപകടത്തിൽ പെട്ടത്.