പീച്ചി ഡാം റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി.തിരച്ചിൽ തുടരുന്നു

ബെന്നി വർഗീസ്

പീച്ചി റിസർവോയറിൽആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു

അഗ്നിശമനസേന, സ്കൂബ ഡൈവേഴ്സ് തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്

പീച്ചി റിസർവോയറിൽ ആ നവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് യുവാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി. കൊള്ളിക്കാട് സ്വദേശികളായ പൊട്ടിശ്ശേരി ക്കുടിയിൽ പോൾസൻ മകൻ വിബിൻ (26),
പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. മണിയൻ കിണർ മറ്റനായിൽ ശക്തിയുടെ മകൻ ശിവപ്രസാദ് (23) രക്ഷപ്പെട്ടിരുന്നു.മരുതു കുഴിയിൽ നിന്നാണ് വഞ്ചിയിൽ യാത്ര തുടങ്ങിയത്. ആനവാരിയിൽ അപകടം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ഇവർ വഞ്ചി കരയ്ക്ക് അടുപ്പിച്ചിരുന്നു. അപ്പോൾ ശിവപ്രസാദ് പുറത്തിറങ്ങി. മറ്റ് മൂന്നുപേരും വീണ്ടും റിസർവോയറിലേക്ക് തുഴഞ്ഞു നീങ്ങി. ഇതിനിടെയാണ് ഫൈബർ വഞ്ചി മറിഞ്ഞത്.റിസർവോയറിൽ കൂടുതൽ ആഴമുള്ള പ്രദേശത്തു വെച്ചാണ് അപകടമുണ്ടായത്. രക്ഷപ്പെട്ട ശിവപ്രസാദ് സമീപത്ത് പ്രവർത്തിക്കുന്ന നഴ്സറിയിലെ തൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു.

തൃശ്ശൂർ ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ, തഹസിൽദാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് ജനപ്രതിനിധികൾ , എസിപി പി.എസ്.സുരേഷ്, പീച്ചി പോലീസ് പ്രിൻസിപ്പൽ എസ്ഐ ബിപിൻ പി നായർ, അഗ്നിശമനസേന, സ്കൂബ ഡൈവേഴ്സ് തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട്.