തൃശൂർ
പുലികളിയുടെ ചരിത്രത്തിൽ ആദ്യമായി പുലികൾക്ക് ചെരിപ്പ് തയ്യാറാക്കി സീതാറാം മിൽ ദേശം. കഴിഞ്ഞ 11 വർഷത്തെ ഇടവേളയ്‌ക്കുശേഷം രംഗത്തിറങ്ങുന്ന സീതാറാം സംഘം ഒട്ടേറെ പുതുമകളും വ്യത്യസ്തതകളുമാണ് പിന്നണിയിൽ ഒരുക്കുന്നത്.
ടാറിട്ടതും കോൺക്രീറ്റ് ഇട്ടതുമായ റോഡിലൂടെ ഏറെനേരം ചുവടുവയ്‌ക്കുമ്പോൾ പുലികളുടെ കാലുകൾക്ക് മുറിവേൽക്കുന്നത് പതിവാണ്. ഇതുപരിഹരിക്കാനാണ് പുലികളിയുടെ മേന്മയ്‌ക്ക് കോട്ടംതട്ടാതെതന്നെ പുലിവേഷത്തിന് ചേർന്ന പാദുകങ്ങൾ ഒരുക്കിനൽകി ഇത്തവണ പൂങ്കുന്നം സംഘം പുലികളിക്ക് തയ്യാറാകുന്നത്.