ചാന്ദ്രയാൻ 3ന്റെ ചരിത്ര വിജയത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണം. പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍ നിന്ന് 1.5 മില്യൻ കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക.