പുതുവർഷാഘോഷം മറയാക്കി ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ചുകൊടുത്ത് ആളുകളിൽ നിന്ന് പണം തട്ടുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാർഡുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കേരള പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ആളുകളിൽ വിശ്വാസ്യത തോന്നിക്കാൻ ‘പ്രധാനമന്ത്രി ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാർഡ്’ എന്ന പേരിലാണ് പ്രധാനമായും തട്ടിപ്പ് സംഘങ്ങൾ ലിങ്കുകൾ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അയക്കുന്നത്.