സുഹാന് വിടനൽകി നാടും സഹപാഠികളും അധ്യാപകരും..🌹👇

പാലക്കാട് ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരന് സുഹാന്റെ മൃതദേഹം ഖബറടക്കി. സുഹാന്റെത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം സുഹാൻ പഠിച്ച റോയൽ നേഴ്സറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. സ്കൂൾ മുറ്റത്ത് അവസാനമായെത്തിയ ആ ആറുവയസുകാരന് അധ്യാപകരും സഹപാഠികളും കണ്ണീര് നിറഞ്ഞ യാത്രാമൊഴി നൽകി. പൊതുദർശനത്തിനുശേഷം സുഹാൻ അവസാനമായി വീട്ടിലേക്ക്. തുടർന്ന് മാട്ടു മന്ത ജുമാ മസ്ജിദ് ഖബര് സ്ഥാനിൽ ഖബറടക്കി.