യു​ഡി​എ​ഫ് മു​ന്ന​ണി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പി.​വി.​അ​ൻ​വ​റി​നെ​യും സി.​കെ.​ജാ​നു​വി​നെ​യും, വി​ഷ്ണു​പു​രം ച​ന്ദ്ര​ശേ​ഖ​റി​നെ​യും യു​ഡി​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​വ​രെ അസോ​സി​യേ​റ്റ് അം​ഗ​ങ്ങ​ളാ​ക്കാ​ൻ കൊ​ച്ചി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. നേ​ര​ത്തെ തന്നെ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഇ​വ​ർ ക​ത്ത് ന​ൽ​കി​യി​രു​ന്നു.