ഗുരുവായൂർ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം കഴിഞ്ഞ ദിവസം കണക്കെടുപ്പ് അവസാനിച്ചപ്പോൾ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷത്തി പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ) വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു. കൂടാതെ വഴിപാടായി ലഭിച്ച സ്വർണ്ണം: 1 കിലോ 444 ഗ്രാം 300 മില്ലിഗ്രാം. വെള്ളി: 8 കിലോ 25 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 14 നോട്ടുകളും, നിരോധിച്ച ആയിരത്തിന്റെ 16 നോട്ടുകളും അഞ്ഞൂറിന്റെ 38 നോട്ടുകളും ഇത്തവണയും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു എന്നത് ശ്രദ്ധേയമായിരുന്നു.