ശ്രാവണപൊലിമ’ഡി.ടി.പി.സിയുടെ ഓണാഘോഷ പരിപാടികള്‍ 28 മുതല്‍പരിപാടി ആറ് വേദികളില്‍

സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ‘ശ്രാവണപൊലിമ’ ആഗസ്റ്റ് 28 മുതല്‍ 31 വരെ നടക്കും. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ വേദികളിലായാണ് പരിപാടികള്‍ നടക്കുക. ആഗസ്റ്റ് 28 ന് വൈകിട്ട് ആറിന് രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. സമാപന പരിപാടി ആഗസ്റ്റ് 31 ന് വൈകിട്ട് 6.30 ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും.പരിപാടികള്‍രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയംആഗസ്റ്റ് 28വൈകിട്ട് 5.30-കൊല്ലങ്കോട് വിശ്വരൂപം കലാസമിതിയുടെ ശിങ്കാരിമേളംവൈകിട്ട് 6.00-ഉദ്ഘാടന സമ്മേളനംവൈകിട്ട് 6.30-ഉമ്പായീസ് കാരവന്‍സ് അവതരിപ്പിക്കുന്ന പകര്‍ന്നും പറഞ്ഞും പാടിയുംരാത്രി 8.30-ജനാര്‍ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ആദിതാളംആഗസ്റ്റ് 29വൈകിട്ട് 6.00-കൊച്ചിന്‍ പോപ്പിന്‍സ്-പ്രശസ്ത സിനിമാ/ടി.വി താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ് എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ കോമഡി ഹങ്കാമആഗസ്റ്റ് 30വൈകിട്ട് 5.30-നാഷണല്‍ ട്രസ്റ്റ് അവതരിപ്പിക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍വൈകിട്ട് 6.00-ഗായന്ത്രി മധുസൂദന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം-ഹിരണ്‍മയംവൈകിട്ട് 6.30-പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്.വൈകിട്ട് 7.00-കെ.എസ് പ്രസാദ് അവതരിപ്പിക്കുന്ന ഗിന്നസ് മെഗാഷോആഗസ്റ്റ് 31വൈകിട്ട് 5.30-ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന കണ്യാര്‍കളിവൈകിട്ട് 6.30- സമാപന സമ്മേളനംവൈകിട്ട് 7.00-സ്വരലയ പാലക്കാട് അവതരിപ്പിക്കുന്ന ശ്രാ

വണ സംഗീതം.

വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്ആഗസ്റ്റ് 30വൈകിട്ട് 5.30-കലാമണ്ഡലം അഭിജോഷും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ താളവും പാഠക അരങ്ങുംവൈകിട്ട് 6.30-തളിര്‍ നാട്ടുകലാസംഘത്തിന്റെ കുടചോഴി, മംഗലംകളിവൈകിട്ട് 7.00-മെഹഫില്‍ പാലക്കാടിന്റെ ഗസല്‍ സന്ധ്യആഗസ്റ്റ് 31വൈകിട്ട് 6.00-എന്‍.ഡബ്ല്യു ക്രിയേഷന്‍സിന്റെ മെഗാഷോ.ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശ്രീകൃഷ്ണപുരംആഗസ്റ്റ് 30വൈകിട്ട് 5.30-പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളെജിന്റെ വയലിന്‍ ഫ്യൂഷന്‍വൈകിട്ട് 6.30-പാലക്കാട് സ്പാര്‍ക്ക് പാട്ടൊരുമ ഓര്‍ക്കസ്ട്രയുടെ പാട്ടരങ്ങ്ആഗസ്റ്റ് 31വെകിട്ട് 6.00-ഗൗരി ക്രിയേഷന്‍സിന്റെ മ്യൂസിക് ഫ്യൂഷന്‍.വൈകിട്ട് 7.00-ചിറ്റൂര്‍ മോഹനനും സംഘവും നാടന്‍പാട്ട്മലമ്പുഴ ഉദ്യാനംആഗസ്റ്റ് 28വൈകിട്ട് 4.30-മഠത്തില്‍ ഭാസ്‌കരനും സംഘവും അവതരിപ്പിക്കുന്ന കണ്യാര്‍കളിവൈകിട്ട് 5.30-കൊച്ചിന്‍ കൈരളി കമ്മ്യൂണിക്കേഷന്‍സിന്റെ സൂപ്പര്‍ ഹിറ്റ് ഗാനമേളആഗസ്റ്റ് 29വൈകിട്ട് 4.30-മണ്ണൂര്‍ ചന്ദ്രനും സംഘവും അതരിപ്പിക്കുന്ന പൊറാട്ടുകളിവൈകിട്ട് 5.30-മിന്ത്യ ക്രിയേഷന്‍സിന്റെ മെഗാഷോആഗസ്റ്റ് 30വൈകിട്ട് 4.30-ടി. പകാനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടുനാടകംവൈകിട്ട് 5.30-ബീറ്റ്‌സ് ആന്‍ഡ് ട്യൂണ്‍സ് അവതരിപ്പിക്കുന്ന സുവര്‍ണഗീതങ്ങള്‍.ആഗസ്റ്റ് 31വൈകിട്ട് 4.30-കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഓട്ടന്‍ തുള്ളല്‍വൈകിട്ട് 5.30-സപ്തസ്വരം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന മെലോഡീയസ് ഹിറ്റ്‌സ്പോത്തുണ്ടി ഉദ്യാനംആഗസ്റ്റ് 29വൈകിട്ട് 4.30-അട്ടപ്പാടി ആസാദി കലാ സംഘം അവതരിപ്പിക്കുന്ന ഗോത്ര സംഗീതവും നൃത്തവുംവൈകിട്ട് 5.30-സാംരഗി ഓര്‍ക്കസ്ട്രയുടെ ഗാനമേളആഗസ്റ്റ് 30വൈകിട്ട് 4.30-തിരുവനന്തപുരം ഈറ്റില്ലത്തിന്റെ മലയാളം മെറ്റല്‍ ബാന്‍ഡ്വൈകിട്ട് 5.30 പ്രശസ്ത പിന്നണി ഗായകരായ ദേവാനന്ദന്‍, പ്രീത എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനോത്സവംകാഞ്ഞിരപ്പുഴ ഉദ്യാനംആഗസ്റ്റ് 29വൈകിട്ട് 5.30-മണ്ണാര്‍ക്കാട് തുടിതാളം കലാസമിതിയുടെ നാടന്‍പാട്ട്ആഗസ്റ്റ് 30വൈകിട്ട് 5.30-പാലക്കാട് എസ്.എല്‍.എസ് ലൈവ് മീഡിയ ആന്‍ഡ് ലൈവ് ഡി.ജെയുടെ വാട്ടര്‍ ഡി.ജെആഗസ്റ്റ് 31വൈകിട്ട് 5.30-മലപ്പുറം എംഫോര്‍ മ്യൂസിക് ബീറ്റ്സിന്റെ കോമഡി ഷോ ആന്‍ഡ് ഗാനമേള.