പാലക്കാട് നഗരസഭയിൽ UDF–LDF സഖ്യത്തിനുള്ള സാധ്യത അടഞ്ഞു!! ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ BJP ഭരണനേതൃത്വത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. സിപിഎം, കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾക്കും സഖ്യത്തോടു താൽപര്യമില്ല. ഇതോടെ മുസ്‌ലിം ലീഗ് മുന്നോട്ടുവച്ച പോംവഴിയും അടഞ്ഞു. പാലക്കാട്ട് ഇന്ത്യാ മുന്നണി പോലെ സഖ്യമുണ്ടായാൽ അതു നിയമസഭാ തിര‍ഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ ചർച്ചയാകുമെന്നാണ് ഇരു പാ‍ർട്ടി നേതൃത്വങ്ങളുടെയും നിലപാട്. സംസ്ഥാനത്ത് ഇടതു ഭരണത്തിനെതിരെ ആഞ്ഞടിക്കുമ്പോൾ പാലക്കാട്ട് അവരുമായി ഒരു കാരണവശാലും സഖ്യം വേണ്ടെന്ന നിലപാടിലാണു കോൺഗ്രസ്.