ബിജെപി പ്രവർത്തകനെ വെട്ടേറ്റു… തിരുവനന്തപുരം കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. മാവേലികോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്. പ്രജീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കല്ലമ്പലം പൊലീസ്.