നെന്മാറ: ഫെറോന തലത്തിൽ നടക്കുന്ന മാതൃവേദിയുടെ ഉണർവ്വ് പൊതുസമ്മേളന പരിപാടി നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ശനിയാഴ്ച നടക്കും. വികാരി ഫാദർ അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടിയിൽ മേരിക്കുട്ടി ജോർജ് അധ്യക്ഷത വഹിക്കും. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ബാബു (പി എസ് എസ് പി ) സെമിനാർ നടത്തും.