രാഹുല്‍ മാങ്കൂട്ടം MLA കീഴടങ്ങിയേക്കുമെന്നു സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയാനിരിക്കെ കര്‍ണാടകയിലെ ഒളിവു കേന്ദ്രത്തില്‍ നിന്നു രാഹുല്‍ കേരളത്തിലേക്ക് നീങ്ങി എന്നാണ് വിവരം. കീഴടങ്ങുന്നതിനു മുമ്പു പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാന്‍ വനമേഖലയിലൂടെയാണ് രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന സൂചന പോലീസിനു ലഭിച്ചതായാണ് അറിവ്.