ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി, പ്രതിജ്ഞ, മനുഷ്യച്ചങ്ങല എന്നിവ സംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ് ഉൽഘാടനം നിർവ്വഹിച്ചു. വളണ്ടിയർ സെക്രട്ടറി സി എം രാഹുൽ, എ ജസ്ന, എസ് അമൽരാജ്, ടി എസ് അക്ഷയ് നാരായണൻ, വി ആദിത്യനാഥ് എന്നിവർ പ്രസംഗിച്ചു.👇