സഹോദയ സ്കൂൾ കായികമേള: രണ്ടാം ദിവസത്തെ മത്സരങ്ങൾ ആ നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സഹോദയ സ്കൂൾ കായികമേള ‘സ്പോർട്ടിഗ 25’ മത്സരങ്ങൾ ആവേശം ഉണർത്തി. രണ്ടാം ദിനം മുഖ്യാതിഥിയായി ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി എം.ഡി താരയെ സ്പോർട്ടിഗ 25 നു വേണ്ടി ഞങ്ങാട്ടിരി ശ്രീ മഹർഷി വിദ്യാലയം പ്രിൻസിപ്പാൾ വിജയകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.👇

രണ്ടാം ദിവസത്തെ മത്സരങ്ങൾ 1500 മീറ്റർ അണ്ടർ 19 ബോയ്സ് ഇനത്തിൽ ശോഭാ അക്കാദമിയിലെ സുമിൻ വി. എം. ഒന്നാം സ്ഥാനവും ശ്രീനാരായണ പബ്ലിക് സ്കൂൾ കൊല്ലങ്കോട് അദ്വൈത് വി.എരണ്ടാം സ്ഥാനവും വ്യാസ വിദ്യാപീഠത്തിലെ ആദർശ്. എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 19 ഗേൾസ് ഡിസ്കസ് ത്രോയിൽ ഷോർണൂർ കാർമൽ സ്കൂളിലെ ആത്മിക. എ. ഒന്നാം സ്ഥാനവും കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അയ്യർ രുഗ്മണി. എം. രണ്ടാം സ്ഥാനവും ഒറ്റപ്പാലം അമൃത വിദ്യാലയത്തിലെ ജിയ. ഐ. മൂന്നാം സ്ഥാനവും നേടി.
അണ്ടർ 14 ബോയ്സ് ഷോർട്ട്പുട്ട് മത്സരത്തിൽ ചിന്മയ വിദ്യാലയം പല്ലാവൂരിലെ മെഹ്സിൻ ഒന്നാം സ്ഥാനവും പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിലെ എം.ഡി കമ്റാൻ രണ്ടാം സ്ഥാനവും കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ യുംഖൈബം അലക്സ് സിങ് മൂന്നാം സ്ഥാനവും നേടി.
19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിൽ പട്ടാമ്പി എം.ഇ.എസ്. ഇന്റർനാഷണൽ സ്കൂളിലെ അൻസാംഹംദാൻ വി ഒന്നാം സ്ഥാനവും കഞ്ചിക്കോട് ഹോളി ട്രിനിറ്റി സ്കൂളിലെ ഫ്രാങ്കോ മോഹൻ രണ്ടാം സ്ഥാനവും പല്ലാവൂർ ചിന്മയ വിദ്യാലയത്തിലെ കൗശിക് കൃഷ്ണകുമാർ മൂന്നാം സ്ഥാനവും നേടി.

12 വയസ്സിന് താഴെ ഒന്നാം സ്ഥാനക്കാർ: നൂറു മീറ്റർ ഓട്ടം (ആൺ) മാധവ് മുരുകദാസ്, എലപ്പുള്ളി ഗാർഡിയൻ ഇന്റർനാഷണൽ സ്കൂൾ. 200 മീറ്റർ: സി അഭിരാം, ചിന്മയ വിദ്യാലയ കല്ലടത്തൂർ, 400 മീറ്റർ: ആസിഫ് ആലം മൗണ്ട് സീന പബ്ലിക് സ്കൂൾ പത്തിരിപ്പാല. 100, 200 ഓട്ടം ( പെൺ): ആർ. രാധിക, വ്യാസ വിദ്യാപീഠം കല്ലേക്കാട്. ഷോട്ട്പുട്ട് (ആൺ) : ആർ.മയൂഘ്, ലക്ഷ്മി നാരായണ വിദ്യാനികേതൻ പാലപ്പുറം. (പെൺ) പി പൗർണമി, ബി. ഇ. എസ്. ഭാരതീയ വിദ്യാർഥ വിദ്യാലയം പാലക്കാട്. ലോങ്ങ് ജമ്പ് : എച്ച് ഹരിപ്രിയ ശ്രീനാരായണ പബ്ലിക് സ്കൂൾ വള്ളിയോട്.

16 വയസ്സിൽ താഴെ 400 മീറ്റർ ഓട്ടം (പെൺ ): ജെ. എയ്ഞ്ചൽ, ശ്രീനാരായണ പബ്ലിക് സ്കൂൾ എലപ്പുള്ളി. 100, 200 മീറ്റർ ആൺ: ഇ. മെഹ്ഫിൽ റസൽ, എം. ഇ. എസ്. ഇന്റർനാഷണൽ സ്കൂൾ പട്ടാമ്പി. 800 മീറ്റർ: എസ് സോനിത്ത്, ഭവാൻസ് വിദ്യാമന്ദിർ മഞ്ഞപ്ര. ഷോട്ട്പുട്ട് : കെ എം അമേയ, ഭവാൻസ് വിദ്യാലയം ഒറ്റപ്പാലം.