എംഎല്‍എ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുലിനെ കണ്ടെത്താൻ പോലീസിന്റെ ഊർജിത തെരച്ചിൽ. രാഹുലിന്റെ നിർദേശപ്രകാരം യുവതിക്ക് ഗുളിക എത്തിച്ചു നൽകിയ ജോബി ജോസഫിനെയും പ്രതിചേർത്തു. കേസ് വലിയമലയിൽ നിന്ന് നേമം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി റിപ്പോർട്ട്.