ഞായർ മുതൽ അഞ്ചുദിവസം സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി

തിരുവനന്തപുരം > ഞായർ മുതൽ അഞ്ചുദിവസത്തേക്ക്‌ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി. സർവകലാശാലകൾ അടക്കം സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും വെള്ളിയാഴ്ച ഓണാവധിക്കായി അടച്ചു. സെപ്‌തംബർ നാലിന്‌ തുറക്കും. ശനി മുതൽ ചൊവ്വവരെ തുടർച്ചയായി നാലുദിവസം ബാങ്കുകൾക്കും അവധിയാണ്‌. ബുധനാഴ്ച തുറന്നുപ്രവർത്തിക്കും. വ്യാഴാഴ്ച വീണ്ടും ബാങ്ക്‌ അവധി.