യുവതിയുടെ ലൈം​ഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യത്തിനുള്ള നിർണായക നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ. മുൻകൂർ ജാമ്യത്തിനുളള സാധ്യതകൾ സംബന്ധിച്ച് കൊച്ചിയിലെ അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് ലഭിക്കുന്ന വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ച ശേഷമായിരിക്കും തുടർ നടപടികൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈം ബ്രാഞ്ചിന് കൈമാറും.