ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും 24 മണിക്കൂർ നിരീക്ഷണവും അതീവ സുരക്ഷയും. തീർഥാടകരുടെ സുരക്ഷിത യാത്രയും ദർശനവും ഉറപ്പാക്കാൻ 450 ഓളം സിസി ടിവി ക്യാമറകളാണ് പൊലീസും ദേവസ്വം ബോർഡ് അധികൃതരും ചേർന്നു സ്ഥാപിച്ചത്. പ്രത്യേക കൺട്രോൾ റൂമുകൾ വഴിയാണ് ഇവയുടെ ഏകോപനം.അനിയന്ത്രിതമായ തിരക്ക് അടക്കമുള്ള അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള നടപടികൾക്കും രക്ഷാപ്രവർത്തനത്തിനും ഇതു സഹായകമാകും.