വെർച്വൽ അറസ്റ്റ്; ദമ്പതികൾക്ക് 1.4 കോടി നഷ്ടമായി! ജാഗ്രതൈ👇

 വെർച്വൽ അറസ്റ്റിലാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി മല്ലപ്പള്ളിയിൽ പ്രവാ സി ദമ്പതികളുടെ 1.405 കോടി രൂപ കവർന്നു. മല്ലപ്പള്ളി കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാ ത്യു എന്നിവരാണ് തട്ടിപ്പിനിരയായത്. അബുദാബിയിൽ താമസക്കാരായ ദമ്പതികൾ കഴിഞ്ഞ എട്ടിനാണ് നാട്ടിലെത്തിയത്. മുംബൈ ക്രൈംബ്രാഞ്ചിൽനിന്നാണെന്നു പരിചയപ്പെടുത്തി കഴിഞ്ഞ 18ന് ഷേർലി ഡേവിഡിനെ അജ്ഞാതഫോണിൽ നിന്നും വിളിച്ചിരുന്നു. വിളിച്ചയാൾ ഒരു ഫോൺ നമ്പർ പറയുകയും ആ ഫോൺ നമ്പർ ഉപയോഗിച്ച് കുട്ടികളുടെയും മറ്റു ഫോട്ടോ അയച്ചുകൊടുത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും നമ്പർ നിങ്ങളുടെ പേരിലുള്ളതാണെ ന്നും അറിയിക്കുകയായിരുന്നു. ഈ ഫോൺ നമ്പരിൻ്റെ ഉടമയായ ഷേർളിക്കെതിരേ ആളുകൾ കേസ് നൽകിയിട്ടുണ്ടെന്നും അതിനാൽ ചെമ്പൂര് പോലീസ് സ്റ്റേഷനിൽനിന്നും ജാമ്യം എടുക്കണമെന്നും നിർദേശിച്ചു. ഇതിനു തയാറായില്ലെങ്കിൽ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യിക്കുമെന്നും ഭീഷണിപ്പെടുത്തി.

നിലവിൽ നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും സൈബർ കേസ് ആയതിനാൽ ആരോടും വിവരങ്ങൾ പങ്കുവയ്ക്കാൻ പാടില്ലെന്നും നിർദേശം നൽകി. ഒരു മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഫോൺ നമ്പറിൽനിന്നും വിളിച്ചിട്ട് നിങ്ങളുടെ പേരിൽ നരേഷ് ഗോയലിന്റെ അക്കൗണ്ടിൽനിന്നും 20 ലക്ഷം രൂപ വന്നിട്ടുള്ളതായും അറിയിച്ചു. ഈ കേസിലും ഷേർലി ഡേവിഡ് പ്രതിയാണെന്നും കേസ് സിബിഐക്ക് കൈമാറുകയാണെന്നും പറഞ്ഞു.

ആധാറും അക്കൗണ്ടും ഫ്രീസ് ചെയ്യുകയാണെന്നും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കായി എന്നുപറഞ്ഞ് ഒരു അക്കൗണ്ട് നമ്പർ നൽകിയിട്ട് അതിലേക്ക് പണം അയച്ചുകൊടുക്കാൻ ആവ ശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ദമ്പതികൾ അജ്ഞാത ഫോണിൽ നിർദേശിച്ച അക്കൗണ്ടിലേക്ക് 90.5 ലക്ഷം രൂപ മല്ലപ്പള്ളി ഫെഡറൽ ബാങ്ക് ശാഖയിൽനിന്നും അയച്ചുകൊടുത്തു. വീണ്ടും കഴിഞ്ഞ 20ന് സൈബർ കു റ്റവാളികൾ വാട്‌സ് ആപ് കോളിലൂടെ ആവശ്യപ്പെട്ട 50 ലക്ഷം രൂപയും ഫെഡറൽ ബാങ്ക് മന്ദമരുതി ശാഖയിൽനിന്നും അക്കൗണ്ടിലേക്ക് കൈമാറി.

21നു വീണ്ടും 38 ലക്ഷം രൂപകുടി അയയ്ക്കാൻ സംഘം ആവ ശ്യപ്പെടുകയായിരുന്നു. വീണ്ടും പണം അയയ്ക്കാനായി ഫെഡറൽ ബാങ്കിൽ എത്തിയതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.