കൊല്ലം പുനലൂരിൽ CPM-BJP സംഘർഷം; BJP പ്രവർത്തകന് വെട്ടേറ്റു ! സ്ഥാനാർഥിയുടെ ഫ്ലക്സ് വയ്ക്കുന്നതിനെ ചൊല്ലി സിപിഎം പ്രവർത്തകരുമായുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ശാസ്താംകോണം വാർഡിലാണ് സംഭവം. ബിജെപി പ്രവർത്തകൻ രതീഷിനാണ് വെട്ടേറ്റത്. സംഘർഷത്തിൽ ബിജെപി, സിപിഎം പ്രവർത്തകർക്കും പരിക്കുണ്ട്. വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. പ്രദേശത്ത് പോലീസ് വിന്യസിക്കുന്നുണ്ട്.