പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി മലപ്പുറം ജില്ല. ആതിഥേയരായ പാലക്കാട് രണ്ടാംസ്ഥാനവും കണ്ണൂര്‍ മൂന്നാംസ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്പ്യന്മാരായത്.രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റ് വീതമാണുള്ളത്. എന്നാല്‍, ഒന്നാംസ്ഥാനങ്ങളുടെ എണ്ണത്തില്‍ കണ്ണൂരിനെ (16) പിന്തള്ളി പാലക്കാട് (17) രണ്ടാംസ്ഥാനം നേടുകയായിരുന്നു.സബ്ജില്ലകളുടെ ഓവറോള്‍ ചാംപ്യന്‍ഷിപ്പില്‍ മാനന്തവാടി (580 പോയിന്റ്) ഒന്നാമതും സുല്‍ത്താന്‍ബത്തേരി (471 പോയിന്റ്) രണ്ടാമതും കട്ടപ്പന (410 പോയിന്റ്) മൂന്നാമതുമെത്തി.