മാതൃവേദി ഫൊറോന കൺവെൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ പള്ളിയിൽ.👇

സീറോ മലബാർ ഗ്ലോബൽ മാതൃവേദി മേലാർക്കോട് ഫൊറോന കൺവെൻഷൻ ഇന്ന് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ നടക്കും. ഇന്ന് രാവിലെ ഒമ്പതിന് മാതൃവേദി രൂപത ഡയറക്ടറും, കെസിബിസി വുമൺസ് കമ്മീഷൻ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. ബിജു കല്ലിങ്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഫൊറോന പ്രസിഡൻറ് മെർലി ബേബി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാതൃവേദി ഫൊറോന ഡയറക്ടറും, ക്രിസ്തുരാജ പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ആമുഖപ്രസംഗവും നടത്തും.

Join group