”കേരളത്തിലെ വിദ്യാഭ്യാസ നയത്തെ RSSന് മുൻപിൽ അടിയറവ് വെച്ചുവോ?… പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണെന്നും അല്ലാതെ കേരളത്തിൻ്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ലെന്നും, സവർക്കറെ പഠിപ്പിക്കാൻ ഉദ്ദേശമില്ലെന്നും! ഗോഡ്സെ ഗാന്ധിഘാതകൻ തന്നെയെന്നും പഠിപ്പിക്കുമെന്നും മന്ത്രി ശിവൻകുട്ടി.