പാലക്കാട് വീണ്ടും അനധികൃതമായി കടത്തിയ പണം പിടികൂടി. പാലക്കാട് നിന്ന് ഓട്ടോയിൽ ഒറ്റപ്പാലത്തേക്ക് രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 2.30 കോടി രൂപയുമായി രണ്ട് പേരാണ് പോലീസിൻ്റെ പിടിയിലായത്. പണവുമായി പോകുന്ന രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.