പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു.😳ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. തൂക്കുപാലവും അതിനോടനുബന്ധിച്ച നിർമ്മാണത്തിനായി അഞ്ചു കോടി രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. പൊട്ടിവീണ കൈവരികൾ ഉടൻതന്നെ നന്നാക്കി പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ.