വിലയില്ലെങ്കിൽ റബറില്ല!! എന്ന മുദ്രാവാക്യവുമായി റബർ ഉൽപാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ നാഷനൽ കൺസോർഷ്യം ഓഫ് റീജനൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി (എൻസിആർപിഎസ്)യുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. റബറിന്റെ അടിസ്ഥാനവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ 50 ആർപിഎസുകളിൽ നിന്നു കർഷകർ പങ്കെടുത്തു.. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ദൃശ്യം👇