ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല!! ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടികളും സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോയെന്ന പുതിയ വെളിപ്പെടുത്തലുമായി ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബു.. ചെമ്പെന്ന് രേഖ പ്പെടുത്തിയാണ് കട്ടിളപ്പടികളും കൊണ്ടുപോയതെന്നും  സസ്‌പെന്‍ഷനിലായ ഇദ്ദേഹം വെളിപ്പെടുത്തി. 👇

2019 ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം, ചെമ്പാണെന്ന് റിപോര്‍ട്ട് നല്‍കിയതിനാണ് മുരാരി ബാബുവിനെതിരെ അധികൃതര്‍ സസ്‌പെന്‍ഷന്‍ നടപടി കൈക്കൊണ്ടത്. 2025ല്‍ ദ്വാരപാലക ശില്‍പം ഉണ്ണികൃഷ്ണ്‍ പോറ്റിക്ക് കെടുത്തുവിടാമെന്ന് ബാബു ഫയല്‍ എഴുതുകയും ചെയ്തിരുന്നു. അടിസ്ഥാന ലോഹം എന്താണോ അതാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അതില്‍ സ്വര്‍ണം പൂശാനാണ് പറഞ്ഞതെന്നും ബാബു വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനായ താന്‍ ഡിപാര്‍ട്ട്‌മെന്റ് നടപടികള്‍ പൂര്‍ണമായി അനുസരിക്കുകയാണ് ചെയ്തത്. 2025ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളി കൊടുത്തു വിട്ടതും മുരാരി ബാബുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.