
വളരെ കാലമായി പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് Ac ബസ് സർവ്വീസ് വേണമെന്ന ആവശ്യം ഗതാഗതമന്തിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുള്ളതാണ്. കഴിഞ്ഞ ദിവസമാണ് മന്ത്രി പുതിയ ബസ് പാലക്കാട് KSRTC ഡിപ്പോയ്ക്ക് അനുവദിച്ച് തന്നത്. വരും ദിവസങ്ങളിൽ അന്തർസംസ്ഥാന പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുന്നതാണെന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടം പറഞ്ഞു.
പുതിയതായി ആരംഭിച്ച ബസ് സർവീസിനു പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് ഞായറാഴ്ചകളിൽ Rs. 1171/- രൂപയും, മറ്റു സാധാരണ ദിവസങ്ങളിൽ Rs. 900/- രൂപയുമാണ് നിരക്ക്.
